

കൊല്ലം: ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉല്പന്ന വിപണിയായ പെപ്പര്‍ഫ്രൈ കൊല്ലത്ത് ആദ്യത്തെ സ്റ്റുഡിയോ ആരംഭിക്കുന്നു.

ഇന്ത്യയിലെ ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉല്പന്നങ്ങളുടെ വിഭാഗത്തിലെ ഏറ്റവും വലിയ ഓമ്നി-ചാനല്‍ ബിസിനസ് കെട്ടിപ്പടുക്കാനും മികച്ച വിപണികളിലേക്ക് കടക്കാനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഈ ഓഫ്ലൈന് വിപുലീകരണം. 2014-ല്‍ ആദ്യത്തെ സ്റ്റുഡിയോ ആരംഭിച്ച പെപ്പര്‍ഫ്രൈക്ക് നിലവില്‍ രാജ്യത്തെ 50-ലധികം നഗരങ്ങളിലായി 100 സ്റ്റുഡിയോകളുണ്ട്. പെപ്പര്‍ഫ്രൈയുടെ ഏറ്റവും വലിയ വിപണിയായ ദക്ഷിണേന്ത്യയില്‍ മാത്രം ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മംഗലാപുരം, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍, വൈസാഗ്, മധുരൈ, കോട്ടയം, ചിറ്റൂര്‍, സേലം, ഗുല്‍ബര്‍ഗ, ട്രിച്ചി, വെല്ലൂര്‍, സെക്കന്തരാബാദ് ,വിജയവാഡ
എന്നിവിടങ്ങളിലായി 35 സ്റ്റുഡിയോകളുണ്ട്. ഇപ്പോള്‍ കൊല്ലത്തും എത്തി.

ജിയോസം ഫര്ണിഷിംഗ്സിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച സ്റ്റുഡിയോ കൊല്ലം പള്ളിമുക്കിലെ
1,250 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിശാലമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പെപ്പര്‍ഫ്രൈയുടെ വെബ്സൈറ്റില്‍ ലഭ്യമായ ഒരു ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളുടെ വ്യത്യസ്ത പോര്‍ട്ട്ഫോളിയോയില്‍ നിന്ന് ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ഫര്‍ണിച്ചറുകളുടെയും അലങ്കാരങ്ങളുടെയും ക്യൂറേറ്റഡ് ശ്രേണിയുടെ ആദ്യ അനുഭവം ഇവിടെ ഉപഭോക്താക്കള്‍ക്ക് നല്കുന്നു.
തടികൊണ്ടുള്ള ഫിനിഷുകളുെടെ ഗുണനിലവാരവും മനസിലാക്കുവാനും സ്പര്ശിച്ചും അനുഭവിച്ചറിയുവാനും ഈ സ്റ്റുഡിയോകളിലൂടെ ഉപഭോക്താക്കള്‍ക്ക് അവസരം നല്കുന്നു. ഉപഭോക്താക്കളെ അവരുടെ സ്വപ്ന ഭവനങ്ങള്‍ സൃഷ്ടിക്കാന്‍ കോംപ്ലിമെന്ററി ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി യും വാഗ്ദാനം ചെയ്യുന്നു. ഡിസൈന്‍ വിദഗ്ധരെയും നല്കി അതുവഴി സഹായിക്കുന്നുണ്ട്.

