ഖത്തര്‍ അമീറും യു കെ പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി

Web Desk
1 Min Read

ലണ്ടന്‍: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു കെ പ്രധാനമന്ത്രി ഋഷി സുനക്കുമായി തന്ത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലുള്ള പ്രധാനമന്ത്രിയുടെ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്യുന്നതിനൊപ്പം പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി സംഭവവികാസങ്ങളും ചര്‍ച്ചയില്‍ സംസാരിച്ചു.

city exchange

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീട ധാരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയതായിരുന്നു ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. കിരീടധാരണത്തിന്റെ ആഹ്ലാദകരമായ ആഘോഷം ചാള്‍സ് രാജാവിനും ബ്രിട്ടീഷ് ജനതയ്ക്കും അമീര്‍ ആശംസിച്ചു.

2022 ഫിഫ ലോകകപ്പ് ഖത്തറിന് ഖത്തര്‍ ആതിഥേയത്വം വഹിച്ച സമയത്ത് യു കെ ഗവണ്‍മെന്റിന്റെ മഹത്തായ സഹകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം അമീര്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്ത നിലവാരത്തിലും ഉഭയകക്ഷി ബന്ധത്തിലും എല്ലാ തലങ്ങളിലുമുള്ള സംയുക്ത വിജയത്തിലും അമീര്‍ അഭിമാനം പ്രകടിപ്പിച്ചു.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം ഏകദേശം 13.5 ബില്യണ്‍ പൗണ്ട് സ്റ്റെര്‍ലിംഗായിരുന്നുവെന്ന് അമീര്‍ ചൂണ്ടിക്കാട്ടി.

അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, യു കെയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ, യു കെ പ്രധാനമന്ത്രിയുടെ സൈനിക ഉപദേഷ്ടാവ് ജിമ്മി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!