ഐ ജി ലക്ഷ്മണയ്ക്ക് സസ്‌പെന്‍ഷന്‍

Web Desk
1 Min Read

കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് വ്യക്തമായ ഐ ജി ലക്ഷ്മണയെ സസ്‌പെന്റ് ചെയ്യാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ ട്രാഫിക് ചുമതലയുള്ള ഐ ജിയാണ് ലക്ഷ്മണ.

city exchange

മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐ ജി ലക്ഷമണ ഇടനിലക്കാരനായെന്ന് മൊഴി പുറത്തുവന്നിരുന്നതിനെ തുടര്‍ന്നാണ് നടപടി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണയാണ്. മോന്‍സന്റെ കൈവശമുള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട് തുടങ്ങിയവ ഉള്‍പ്പെടെ ഇടനിലക്കാരി വഴി വില്പന നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഐ ജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പൊലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും ആഗസ്ത് അഞ്ചിന് കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തിയിരുന്നു.
പൊലീസ് ക്ലബ്ബില്‍ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിക്കുകയും ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ഇതുകൊണ്ട് പോയതെന്നും റിപ്പോര്‍ട്ടുണ്ട്.

- Advertisement -
Ad image

ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തായിട്ടുണ്ട്. മോന്‍സനെ സഹായിച്ചതിന് ഐ ജി ലക്ഷ്മണക്കെതിരെ ക്രൈംബ്രാഞ്ച് നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

Share This Article
Leave a Comment
error: Content is protected !!