കൊല്ലം തുളസിയുടെ തിരക്കഥയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിനയിക്കുന്ന സമാന്തര പക്ഷികള്‍

Web Desk
1 Min Read

തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതിയുടെ പ്രഥമ നിര്‍മ്മാണ സംരംഭമായ ‘സമാന്തരപക്ഷികള്‍’ എന്ന ചിത്രം ജഹാംഗീര്‍ ഉമ്മര്‍ സംവിധാനം ചെയ്യുന്നു. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടന്‍ കൊല്ലം തുളസിയാണ്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

city exchange

നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കള്‍, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാന്‍ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന നിരവധി വിപത്തുകളിലേക്ക് വിരല്‍ ചൂണ്ടുകയാണ് സമാന്തര പക്ഷികള്‍. ചില തെറ്റായ പ്രവണതകളിലേക്ക് വഴുതി വീഴുന്ന കൗമാരമനസ്സുകളെ അതില്‍ നിന്നും പിന്തിരിപ്പിച്ച് നേര്‍വഴിക്ക് നടത്താന്‍ ഉതകുന്ന പരിഹാര മാര്‍ഗ്ഗങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നു. ഈ കാലഘട്ടത്തിന് എന്തുകൊണ്ടും അനിവാര്യമായ ചിത്രമെന്ന സവിശേഷതയും സമാന്തര പക്ഷികള്‍ അവകാശപ്പെടുന്നുണ്ട്.

കൊല്ലം തുളസി, ചിറ്റയം ഗോപകുമാര്‍, എം ആര്‍ ഗോപകുമാര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, റിയാസ് നെടുമങ്ങാട്, അഡ്വ. മോഹന്‍കുമാര്‍, രാജമൗലി, വെങ്കി, ആരോമല്‍, ആദില്‍, ഫബീബ്, ജെറിന്‍, ജിഫ്രി, അജയഘോഷ് പരവൂര്‍, ശ്രീപത്മ, കാലടി ഓമന, ശുഭ തലശ്ശേരി, സൂര്യ കിരണ്‍, മഞ്ജു, റുക്‌സാന എന്നിവര്‍ അഭിനയിക്കുന്നു.

- Advertisement -
Ad image

നിര്‍മ്മാണം- പ്രേംനസീര്‍ സുഹൃത് സമിതി, സംവിധാനം- ജഹാംഗീര്‍ ഉമ്മര്‍, കഥ, തിരക്കഥ, സംഭാഷണം- കൊല്ലം തുളസി, ഛായാഗ്രഹണം- ഹാരിസ് അബ്ദുല്ല, ഗാനരചന- പ്രഭാവര്‍മ്മ, സംഗീതം- ഡോ. വാഴമുട്ടം ചന്ദ്രബാബു, ആലാപനം- കല്ലറ ഗോപന്‍, ക്രിയേറ്റീവ് ഹെഡ്- തെക്കന്‍സ്റ്റാര്‍ ബാദുഷ (പ്രേംനസീര്‍ സുഹൃത് സമിതി), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാക്കീര്‍ വര്‍ക്കല, കല- കണ്ണന്‍ മുടവന്‍മുഗള്‍, കോസ്റ്റ്യും- അബി കൃഷ്ണ, ചമയം- സുധീഷ് ഇരുവയി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഗോപന്‍ ശാസ്തമംഗലം, നിര്‍മ്മാണ നിര്‍വ്വഹണം- നാസര്‍ കിഴക്കതില്‍, ഓഫീസ് നിര്‍വ്വഹണം- പനച്ചമൂട് ഷാജഹാന്‍, യൂണിറ്റ്- മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റില്‍സ്- കണ്ണന്‍ പള്ളിപ്പുറം, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍. തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷന്‍.

Share This Article
Leave a Comment
error: Content is protected !!