വിനീത് ശ്രീനിവാസന്‍ ആലപിച്ച് പി എസ് ജയ്ഹരി സംഗീതമൊരുക്കിയ ‘ഇമ്പ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഇമ്പത്തിന്റെ പുതിയ ഗാനം പുറത്തിറക്കി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയഹരി സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘ആരംഭം’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്.

city exchange

ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്ര നിര്‍മ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം ചിത്രം തിയേറ്റര്‍ റിലീസിനെത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ. വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

- Advertisement -
Ad image

മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാന്‍സിസ് കുടശ്ശെരില്‍, സംഗീതം: പി എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍, പി ആര്‍ ഓ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!