മുത്ത് നബി മെഗാ ക്വിസ് ജില്ലാ മത്സരം സമാപിച്ചു

Web Desk
1 Min Read

തൃശ്ശൂര്‍: തിരുനബി സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മീലാദ് കാമ്പയിനോടനുബന്ധിച്ച് നടന്ന മുത്ത് നബി മെഗാ ക്വിസ് ജില്ലാ മത്സരം സമാപിച്ചു. മഴവില്‍ ക്ലബ്, ക്യാമ്പസ് വിഭാഗങ്ങളുടെ ക്വിസ് മത്സരം നടന്നു. ക്യാമ്പസ് വിഭാഗത്തില്‍ തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് ഒന്നും ഐ സി എ കോളേജ് വടക്കേക്കാട് രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

city exchange

മഴവില്‍ ക്ലബ്ബില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മമ്പഉല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ കേച്ചേരി ഒന്നാം സ്ഥാനവും ഐ ഡി സി ഇംഗ്ലീഷ് സ്‌കൂള്‍ ചാവക്കാട് രണ്ടാം സ്ഥാനവും നേടി.
യു പി വിഭാഗത്തില്‍ ഐ ഡി സി ഇംഗ്ലീഷ് സ്‌കൂള്‍ സ്‌കൂള്‍ ഒന്നും മമ്പഉല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ കേച്ചേരി രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

തൃശ്ശൂര്‍ സ്റ്റുഡന്റ്സ് സെന്ററില്‍ നടന്ന പരിപാടിയില്‍ എസ് എസ് എഫ് ജില്ല സെക്രട്ടറി ഇയാസ് പഴുവില്‍ മത്സരം നിയന്ത്രിച്ചു.
എസ് എസ് എഫ് ജില്ല പ്രസിഡന്റ് ശിഹാബ് സഖാഫി താന്ന്യം, ജനറല്‍ സെക്രട്ടറി ശനീബ് മുല്ലക്കര എന്നിവര്‍ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!