

കോഴിക്കോട്: കടലില്‍ കുളിച്ചു കൊണ്ടിരിക്കെ പത്തുവയസ്സുകാരന്‍ മുങ്ങി മരിച്ചു. പുതിയങ്ങാടി ബാങ്ക് ബസാറിന് സമീപം പറമ്പത്ത് പറമ്പില്‍ റഫീഖിന്റെ മകന്‍ അബ്ദുല്‍ ഹക്കിം (10) ആണ് മരിച്ചത്. എടയ്ക്കല്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. തിരയില്‍പ്പെട്ട് കാണാതായ ഹക്കീമിന്റെ മൃതദേഹം രാത്രി എട്ട് മണിയോടെ കണ്ടെത്തുകയായിരുന്നു.

