

കോഴിക്കോട്: പട്ടര്‍പാലം എലിയോറമല സംരക്ഷണ സമിതി വൈസ്‌ചെയര്‍മാനും ബി ജെ പി പ്രവര്‍ത്തകനുമായ ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അന്‍സാര്‍(35)നെ ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.

2019 ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. പട്ടര്‍പാലത്ത് നിന്നും യാത്രക്കാരനെന്ന വ്യാജേന ഓട്ടോ വിളിച്ച് പറമ്പില്‍ ബസാറിനടുത്തുള്ള തയ്യില്‍ താഴം എന്ന സ്ഥലത്ത് വെച്ച് വെട്ടികൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

ജില്ലാപോലീസ് മേധാവി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ടപഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുകയും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കളടക്കം നാലു പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

