

ബെര്‍മിങ്ഹാം: നൊബേല്‍ പുരസ്കാര ജേത്രിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യുസഫ്സായ് വിവാഹിതയായി. ബ്രിട്ടണിലെ ബെര്മിന്ഹാമില് നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ മലാല തന്നെയാണ് ട്വീറ്റ് ചെയ്തത്.


പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്. ബര്‍മിങ്ഹാമിലുള്ള വീട്ടിലായിരുന്നു 24കാരിയായ മലാലയുടെ വിവാഹ ചടങ്ങ് നടന്നത്. ‘മുന്നോട്ടുള്ള ജീവിതത്തില്‍ ഒരുമിച്ച് മുന്നോട്ട് പോവാന്‍ ഞാനും അസ്സറും തീരുമാനിച്ചു. ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്’- എന്നായിരുന്നു മലാലയുടെ ട്വീറ്റ്.

വനിതാ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന പാകിസ്താന് ആക്ടിവിസ്റ്റ് എന്ന നിലയില്‍ പ്രശസ്തയായ മലാല യൂസഫ്സായ് ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവുമാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദിച്ച മലാലയ്ക്ക് നേരെ 2012 ഒക്ടോബര്‍ ഒന്‍പതിന് താലിബാന് വധശ്രമം നടത്തുകയായിരുന്നു. പിന്നാലെയാണ് മലാല ആന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായത്.

ആക്രമണത്തില്‍ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റ മലാല മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു. ചികില്‍സയ്ക്കായി ബര്‍മിങ്ഹാമിലെത്തിയ മലാലയും കുടുംബവും പിന്നീട് ബ്രിട്ടണില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

