

കൊച്ചി: ഭര്‍തൃ പീഡനവും പോലീസ് സ്റ്റേഷനിലെ പീഡനവും സഹിക്കാന്‍ കഴിയാതെ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രത്തില്‍ നിന്ന് സി ഐയെ ഒഴിവാക്കിയത് സി പി എം നിര്‍ദ്ദേശപ്രകാരമാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ്അഡ്വ. ജെബി മേത്തര്‍ കുറ്റപ്പെടുത്തി.

ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും മാത്രമാണ് ഇപ്പോള്‍ പ്രതികള്‍. പോലീസ് സ്റ്റേഷനില്‍ സി ഐ സുധീറിന്റെ വാക് പീഡനമാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചത്.

സി ഐുടെ മോശം പെരുമാറ്റത്തെ കുറിച്ച് ആത്മഹത്യ കുറിപ്പിലും പറയുന്നുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് വീട് ്‌സന്ദര്‍ശിച്ച മന്ത്രിയും ഫോണില്‍ മുഖ്യമന്ത്രിയും പറഞ്ഞിട്ടും നിഷ്പക്ഷത സി ഐയുടെ സി പി എം ബന്ധത്തിന് മുന്നില്‍ വഴിമാറുകയായിരുന്നുവെന്നും ജെബി മേത്തര്‍ കുറ്റപ്പെടുത്തി.
വിഴിഞ്ഞത്ത് 14കാരിയുടെ കൊലപാതകത്തില്‍ നിരപരാധികളായ കാന്‍സര്‍ രോഗി കൂടിയായ മാതാപിതാക്കളെ പോലീസ് കുറ്റാരോപിതരാക്കി പ്രതിയാക്കി അവരോടു ക്രൂരമായി പെരുമാറി. എന്നാല്‍ മോഫിയ പര്‍വീന്‍ കേസില്‍ പ്രതിയാക്കേണ്ട പൊലീസ് ഓഫീസറെ പ്രതിയാക്കുന്നില്ല. ഉത്തര കൊലക്കേസിലും മോഫിയ പര്‍വീണ്‍ കേസിലും കള്ളക്കളി നടത്തിയ സി ഐ പോലീസിലെ ക്രിമിനലാണ്. പോലീസ് ഉദ്യോഗസ്ഥന്റെ റോള്‍ വളരെ വ്യക്തമായത് ആത്മഹത്യ കുറിപ്പിലാണ്.
‘മാരത്തോണ്‍’ കേസന്വേഷണം നടത്തിയിട്ടും പോലീസ് ഉദ്യോഗസ്ഥനെ ഒഴിവാക്കി കുറ്റപത്രം നടത്തിയത് മുഖ്യപ്രതിയെ രക്ഷപ്പെടുത്താനുള്ള പോലീസിന്റെ ശ്രമമാണെന്നും അഡ്വ. ജെബി മേത്തര്‍ ആരോപിച്ചു.

