ബാങ്ക് ഓഡിറ്റ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: ഐ സി എ ഐ എണാകുളം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബാങ്ക് ഓഡിറ്റിനെ കുറിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര എം ഡിയും സി ഇ ഒയുമായ എ എസ് രാജീവ് ഉദ്ഘാടനം ചെയ്തു.

city exchange

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാരണമാണ് രാജ്യത്തിന്റെ സമ്പദ്ഘടനയും ബാങ്കിംഗ് സംവിധാനങ്ങളും സുശക്തമായി നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി എ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പരിശീലനമാണ് ഐ സി എ ഐ നല്‍കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഡിറ്റ് സംവിധാനത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിദഗ്ധ പരിശീലനം നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ അറിവ് പ്രശംസാ ര്‍ഹമാണെന്നും എ എസ് രാജീവ് പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സി എഫ് ഒ എച്ച് ചിത്ര വിശിഷ്ടാതിഥിയായിരുന്നു. ബാബു എബ്രഹാം കള്ളിവയലില്‍ ആശംസാ പ്രസംഗം നടത്തി. ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍ ദീപ വര്‍ഗീസ് സ്വാഗതവും സെക്രട്ടറി എ എസ് ആനന്ദ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!