റോഡ് ഉപരോധിച്ചു

Web Desk
1 Min Read

ആലുവ: ഇടപ്പള്ളി പൂക്കാട്ടുപടി റോഡിന് ഫണ്ട് അനുവദിക്കാതെ തകര്‍ത്ത സംസ്ഥാന സര്‍ക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കണമെന്നും ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും റോഡ് ഉപരോധവും കുഴുവേലിപ്പടി പഞ്ചായത്ത് റോഡ് ജംഗ്ഷനില്‍ നടത്തി.

city exchange

പ്രതിഷേധ സമരം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വഹിച്ചു. നിരവധി തവണ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് നിരന്തരമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും കടുത്ത അവഗണനയാണ് ഇടപ്പള്ളി പൂക്കാട്ടുപടി റോഡിനോട് സര്‍ക്കാര്‍ കാണിക്കുന്നത് എന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എം എല്‍ എ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എം എം സക്കീര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി എം അഷറഫ്, എ എ മാഹിന്‍, കെ എസ് യു സംസ്ഥാന സെക്രട്ടറി മിവ ജോളി, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സിദ്ദിഖ് മിന്ത്രയ്ക്കല്‍, ജസ്റ്റിന്‍ ജോണ്‍, മുഹമ്മദ് ഫായിസ് പി എ, അഫ്‌സല്‍ എന്‍ എം, കോണ്‍ഗ്രസ് നേതാക്കളായ എം എ എം മുനീര്‍, എം എ ഹാരിസ്, സി എം സിയാദ്, പി കെ എല്‍ദോസ്, സിറാജ് ചേനക്കര, എം പി കുഞ്ഞുമുഹമ്മദ്, അംബിക രഘുനാഥ്, സാജിത അബ്ബാസ്, അഷ്‌റഫ് ചെട്ടിക്കാട്ട്, സഫര്‍ എടത്തല, മുഹമ്മദാലി പുന്നകാടന്‍, മുംതാസ് ടീച്ചര്‍, വി എസ് ഗോപകുമാര്‍, അസീസ് തച്ചയില്‍, ജംഷീന അന്‍സാരി, എം എം ഹസ്സന്‍, ഷഫീക്മ ുഹമ്മദ്, പി എ ഹാരിസ്, സഫ്വാന്‍ സി ബി, അനൂപ് ശിവശക്തി, മുഹമ്മദ് ഹാഷിം, റമീസ് ഹുസൈന്‍, ഹാഷിം അന്‍വര്‍, ഷിഫാസ്, സെയ്തു, അനസ് പി ബി, റെജീബ്, അബു സിക്‌സര്‍, മുഹമ്മദ് റാഫി, ബഷീര്‍ പി ഐ, നജീബ് ടി എ, റഷീദ് എന്‍ എം, ഹംസ വടക്കേടത്ത്, എസ് ഐ മമ്മൂഞ്ഞ് തുടങ്ങിയവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!