
പയ്യന്നൂര്‍: സ്‌ക്കൂള്‍ സമയ മാറ്റത്തിനെതിരെ സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര ജ്വാലയ്ക്ക് പയ്യന്നൂരില്‍ തുടക്കമായി. ജില്ലയിലെ 53 റെയിഞ്ചുകളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് കെ പി പി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

വര്‍ക്കിംഗ് പ്രസിഡന്റ് ടി എം എ റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഏച്ചിനാം വയല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ വിഷയവതരണം നടത്തി. എസ് എ ഷുക്കൂര്‍ ഹാജി, അസീസ് ഹാജി എന്നിവര്‍ സംസാരിച്ചു. നൗഫല്‍ തായിനേരി നന്ദി പറഞ്ഞു.
