വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് സ്വീകരണവും ചികിത്സാ സഹായവും നല്‍കി

Web Desk
1 Min Read

ദോഹ: സംയുക്ത മഹല്ല് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ ശാഖ കമ്മിറ്റി നാട്ടില്‍ നിന്ന് ഖത്തറിലെത്തിയ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഏച്ചിലാട്ട് കുഞ്ഞിമ്മൂസ ഹാജി, അംഗം പിള്ളേരി കുഞ്ഞബ്ദുല്ല എന്നിവര്‍ക്ക് സ്വീകരണവും എസ് എം എ ബാധിതയായ സിയാ മോള്‍ക്കുള്ള ചികിത്സാ സഹായധനവും കൈമാറി.

city exchange

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷററും കുറ്റ്യാടി മുന്‍ എം എല്‍ എയുമായ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. വി എം ജെ ഖത്തര്‍ കമ്മിറ്റി സിയ മോള്‍ക്ക് വേണ്ടി സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ കയ്യാല അബ്ദുല്‍ റഹ്മാന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ സമദിന് കൈമാറി.

ജമാഅത്ത് മുഖ്യരക്ഷാധികാരി തയ്യില്‍ കുഞ്ഞബ്ദുല്ല, ഉപദേശക സമിതി ചെയര്‍മാന#് അബ്ദുല്‍ ലത്തീഫ് തിരുവോത്ത്, കെ എം സി സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാന്‍, ഇസ്മാഇല്‍ പുളിയുള്ളതില്‍, ഇ കെ മുഹമ്മദ് ശരീഫ്, എം പി ഇല്ല്യാസ്, നിസാര്‍ ചോറോട്, ഷംസീര്‍ ബെന്‍ഗപ്പറ്റ, ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ ജാഫര്‍ മേയന, ജമാഅത്ത് ഉപദേശക സമിതി വൈസ് ചെയര്‍മാന്മാരായ വണ്ണാന്റവിട കുഞ്ഞബ്ദുല്ല, കെ എം നാസര്‍, കെ എം സി സി നേതാക്കളായ ഫൈസല്‍ അരോമ, അന്‍വര്‍ ബാബു, ഹമീദ് വൈക്കിലശ്ശേരി, ഐ സി ബി എഫ് അംഗം അഫ്‌സല്‍ വടകര എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ശാദുലി കോറോത്ത് പ്രാര്‍ഥന നടത്തി.

- Advertisement -
Ad image

ജമാഅത്ത് ജനറല്‍ സെക്രട്ടറി പി വി എ നാസര്‍ സ്വാഗതവും ട്രഷറര്‍ പി കെ കെ അബ്ദുല്ല നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!