Connect with us

Entertainment

28 വര്‍ഷങ്ങള്‍ക്ക് ശേഷം സുകുമാരന്‍ വീണ്ടും സ്‌ക്രീനില്‍; ഒപ്പം മല്ലിക സുകുമാരനും

Published

on


കൊച്ചി: അനശ്വര രാജന്‍, സിജു സണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘വ്യസനസമ്മേതം ബന്ധുമിത്രാദികള്‍’ സിനിമയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ലിറിക്കല്‍ വീഡിയോയായാണ് പുറത്തിറങ്ങിയിരിക്കുന്നത്.

28 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി മലയാളത്തിന്റെ പ്രിയതാരം സുകുമാരനെ സ്‌ക്രീനില്‍ കാണിച്ചു കൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സിന്റെ സഹായത്തോടെ ഗാനരംഗത്തിനായി നിര്‍മ്മിച്ചിരിക്കുന്ന സുകുമാരന്റെ പഴയകാല രൂപത്തോടൊപ്പം തന്നെ മല്ലിക സുകുമാരന്റെ പഴയകാല രൂപവും നിര്‍മ്മിച്ചിട്ടുണ്ട്.

പഴയകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഗാനരംഗങ്ങളില്‍ പ്രണയ ജോഡികളായാണ് ഇരുവരും എത്തിയിരിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത് ആണ്. സംഗീതം നല്‍കിയിരിക്കുന്നത് അങ്കിത് മേനോനാണ്.

ഡാര്‍ക്ക് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ഇതിനോടകം തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും ബോക്‌സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണം നേടുന്നതിനിടയിലാണ് ചിത്രത്തിലെ പഴയകാല നായകന്‍ സുകുമാരനെ റീക്രിയേറ്റ് ചെയ്ത്‌കൊണ്ടുള്ള ഗാനം യൂട്യൂബ് വഴി പുറത്തിറങ്ങിയത്.

ചിത്രം റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ആറ് കോടിയോളം തുക ആഗോള കളക്ഷന്‍ നേടിയിട്ടുണ്ട്. അതോടൊപ്പം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ബുക്ക് മൈ ഷോയില്‍ ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്തു നില്‍ക്കുകയും ചെയ്യുന്നുണ്ട് ചിത്രം. റിലീസ് ചെയ്ത് ഇതിനോടകം തന്നെ നിര്‍മ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രം കൂടിയായി മാറിയിരിക്കുകയാണ് വ്യസന സമേതം ബന്ധു മിത്രാദികള്‍. ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, നോബി, അരുണ്‍ കുമാര്‍, അശ്വതി ചന്ദ് കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു മുഖ്യ താരങ്ങള്‍. വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ ജോണ്‍കുട്ടി, സംഗീതം അങ്കിത് മേനോന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, കനിഷ്‌ക ഗോപി ഷെട്ടി, ലൈന്‍ പ്രൊഡ്യൂസര്‍ അജിത് കുമാര്‍, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് ശ്രീക്കുട്ടന്‍ എ എം, പരസ്യകല യെല്ലോ ടൂത്ത്‌സ്, ക്രീയേറ്റീവ് ഡയറക്ടര്‍ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജീവന്‍ അബ്ദുല്‍ ബഷീര്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ മണി, ഫിനാന്‍സ് കണ്‍ട്രോളര്‍ കിരണ്‍ നെട്ടയം, പ്രൊഡക്ഷന്‍ മാനേജര്‍ സുജിത് ഡാന്‍, ബിനു തോമസ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ വി, പി ആര്‍ ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷന്‍ ഐക്കണ്‍ സിനിമാസ്.


error: Content is protected !!