

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌ക്കാരമായ ജെ സി ബി സാഹിത്യ പുരസ്‌ക്കാരത്തിന് ഇതുവരെ ജേതാക്കളായ മലയാളികളായ എഴുത്തുകാരെല്ലാം ഒരേ വേദിയിലെത്തുന്നു.
ഇന്ന് ആരംഭിക്കുന്ന കെ എല്‍ എഫ് ആറാം സീസണിലെ ഒരു സെഷനിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ച ബെന്യാമിന്‍, എസ് ഹരീഷ്, എം മുകുന്ദന്‍ തുടങ്ങിയവരെല്ലാം എത്തുന്നത്.

ഇത് കൂടാതെ ശനിയാഴ്ച വൈകിട്ട് അഞ്ചിന് അക്ഷരം വേദിയില്‍ നടക്കുന്ന ഈ പരിപാടി മോഡറേറ്റ് ചെയ്യുന്നതും 2022ലെ ജെ സി ബി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലെ ഒരംഗമായ മലയാളി ജെ ദേവികയാണ്.

2022ലെ ജേതാവായ ഖാലിദ് ജാവേദ്, പരിഭാഷക ബരന്‍ ഫാറൂഖി എന്നിവരും ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സുപ്രിയാ മേനോനുമായി പാരഡൈസ് ഓഫ് ഫുഡ് എന്ന കൃതിയെക്കുറിച്ച് വേദി ഒന്നിലെ തൂലിക വേദിയില്‍ ചര്‍ച്ച ചെയ്യും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

