

തിരുവനന്തപുരം: മീഡിയ സിറ്റിയുടെ കര്‍ഷകശ്രീ പുരസ്്കാര വിതരണം ആഗസ്റ്റ് 17ന് ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ആറ്റുകാല്‍ അംബ ഓഡിറ്റോറിയത്തില്‍ നടക്കും.

മീഡിയ സിറ്റി സംഘടിപ്പിച്ച ഡാന്‍സ് ഫെസ്റ്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും.
മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍മന്ത്രിയും മീഡിയ സിറ്റി ചെയര്‍മാനുമായ വി സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ചലച്ചിത്ര സംവിധായകരായ ടി എസ് സുരേഷ്ബാബു, തുളസീദാസ്, ചലച്ചിത്ര താരങ്ങളായ ദിനേശ് പണിക്കര്‍, കെ കെ മേനോന്‍, ടി ടി ഉഷ, രഞ്ജിത്ത്, പ്രവാസി ഭാരതി ന്യൂസ് എഡിറ്റര്‍ പ്രവാസിബന്ധു ഡോ. എസ് അഹമ്മദ്, മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മനു സി കണ്ണൂര്‍, ജനറല്‍ മാനേജര്‍ ഡോ. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിക്കും.
