

കോഴിക്കോട്: ഓഫീസില്‍ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരണപ്പെട്ടു. എ ഡി എം ഓഫീസ് ജീവനക്കാരനായ ഗിരീഷ് എം (52) ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്.

നവംബര്‍ 23ന് രാവിലെ ഓഫീസില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പോലൂര്‍ പയമ്പ്ര സ്വദേശിയാണ്.

പരേതരായ താമരത്ത് ദാമോദരന്റേയും സുമതിയുടേയും മകനാണ്. ഭാര്യ: അജീഷ. വിദ്യാര്‍ഥികളായ ആരതി, ദിയ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: പ്രതാപന്‍, ജമുന, രേണുക.
