ട്രേഡ് യൂണിയനുകള്‍ മാറണം: സി പി എം നയരേഖ

Web Desk
1 Min Read

കൊച്ചി: ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി എം സംസ്ഥാന സമ്മേളത്തില്‍ നയരേഖ അവതരണത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സിപിഎമ്മിന്റെ ട്രേഡ് യൂണിയന്‍ സംഘടനയായ സി ഐ ടി യുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖയ്ക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുളളത്.

city exchange

ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ കുറെ നാളുകളായി പാര്‍ട്ടി ഇതൊക്കെ ചെയ്യുന്നു. ഇനിയും തുടര്‍ന്നാല്‍ പല മേഖലകളേയും ഇത് ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളില്‍ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്.

- Advertisement -
Ad image

അതേസമയം, കോവിഡ് കാലത്ത് ഡി വൈ എഫ് ഐ അടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് സി പി എം സംസ്ഥാന കമ്മറ്റിയില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖയില്‍.

പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സംസ്ഥാനത്ത് വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സി പി എം നയരേഖ പറയുന്നു. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!