Connect with us

Special

സദാ പുഞ്ചിരി തൂകിയ മനുഷ്യന്‍

Published

on


ആദര്‍ശ രാഷ്ടീയത്തിന്റെ പ്രതീകവും നിസ്വര്‍ഥനും നേതൃത്വ മഹിമ ഒത്തിണങ്ങിയ നേതാവുമായിരുന്ന ഹാജി ആര്‍ ഒ അബ്ദുല്‍ കലാം സാഹിബിന്റെ ആകസ്മിക വേര്‍പാട് ഞെട്ടലുണ്ടാക്കി. പതിറ്റാണ്ടുകളോളം ആദര്‍ശപരമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച കാലഘട്ടത്തില്‍ സ്‌നേഹ ബന്ധത്തെ അല്പം പോലും അത് ബാധിച്ചിരുന്നില്ല. സദാ ആ മുഖത്ത് വിടര്‍ന്നിരുന്ന മന്ദഹാസം ആരെയും ഹഠാദാകര്‍ഷിക്കുന്നതായിരുന്നു.

വിപുലവും ഉന്നതവുമായ സ്‌നേഹ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കലാം സാഹിബ് അവര്‍ക്കിടയിലൊക്കെ മുസ്‌ലിം ലീഗെന്ന ആശയം അന്തസ്സോടെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ദോഹ പട്ടണ ഹൃദയത്തിലുണ്ടായിരുന്ന ഊരോത്ത് ഹൗസ് പല രാഷ്ട്രീയ, സാമൂഹ്യയ ചര്‍ച്ചകള്‍ക്കും വേദിയായിരുന്നു. ലീഗ് നേതാക്കളുമായി ആത്മബന്ധം കാത്തു സൂക്ഷിച്ചിരുന്നപ്പോഴും അഭിപ്രായങ്ങള്‍ സധൈര്യം തുറന്നു പറയാനദ്ദേഹം മടിച്ചിരുന്നില്ല.

ആരുടെ മുമ്പിലും വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച ധീരനായ നേതാവിന്റെ വേര്‍പാട് സമുദായത്തിനും നാടിനും തീരാനഷ്ടമാണ്. ഖത്തറിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ നിന്നും ആ മന്ദസ്മിതത്തിന്റെ ചിത്രങ്ങള്‍ എളുപ്പം മാഞ്ഞു തീരില്ല. ആ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തിന്റെ, നാടിന്റെ, സുഹൃദ്‌വലയത്തോടൊപ്പം നനഞ്ഞ കണ്ണുകളുമായി പരലോക മോക്ഷത്തിന്നായി പ്രാര്‍ഥിക്കാം.


error: Content is protected !!