
ദോഹ: ഫിഫ ലോകകപ്പ് 2026 ഒരുക്കങ്ങളുടെ ഭാഗമായി ഖത്തര്‍ ഫുട്ബാള്‍ ടീം സുഡാനുമായി സൗഹൃദ മത്സരം കളിക്കും. മെയ് 21ന് വ്യാഴാഴ്ച വൈകിട്ട് 6.30ന് ദോഹയില്‍ നടക്കുന്ന മത്സരത്തെക്കുറിച്ച് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ അറിയിച്ചു.

മുഖ്യപരിശീലകന്‍ ജൂലന്‍ ലോപ്പറ്റേഗിയുടെ നേതൃത്വത്തില്‍ ദോഹയില്‍ നടക്കുന്ന പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ മാസം അവസാനം വടക്കേ അമേരിക്കയിലേക്ക് തിരിക്കുന്നതിന് മുമ്പ് ഖത്തര്‍ ടീം നാട്ടില്‍ പരിശീലനം തുടരുകയാണ്.

യുവതാരങ്ങളെയും പരിചയസമ്പന്നരായ താരങ്ങളെയും ഉള്‍പ്പെടുത്തി 34 അംഗ പ്രാഥമിക ടീമിനെയാണ് ലോപ്പറ്റേഗി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍.
19 കാരനായ തഹ്‌സീന്‍ മുഹമ്മദ് ജംഷീദ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 42കാരനായ പരിചയസമ്പന്നനായ മുന്നേറ്റനിര താരം സെബാസ്റ്റ്യന്‍ സോറിയും ടീമിലുണ്ട്. കൂടാതെ അക്രം അഫീഫ്, ഹസ്സന്‍ ്ല്‍ ഹയ്‌ദോസ്, പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ അല്‍മോസ് അലി എന്നിവരും മുന്നേറ്റനിരയില്‍ ഖത്തറിന്റെ പ്രധാന പ്രതീക്ഷകളാണ്.

