പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ അഞ്ച് യു എസ് റീഫ്യൂവലിംഗ് വിമാനങ്ങള്‍ക്ക് നേരെ ആക്രമണം

Web Desk
1 Min Read

റിയാദ്: പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ ഇറാന്‍ ആക്രമണത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ അഞ്ച് റീഫ്യൂവലിംഗ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. യു എസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

city exchange

വിമാനങ്ങളെല്ലാം നിലത്തായിരുന്നപ്പോഴാണ് ആക്രമണമുണ്ടായത്. വിഷയത്തില്‍ യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചില്ല. വിമാനങ്ങള്‍ പൂര്‍ണ്ണമായും നശിച്ചിട്ടില്ലെന്നും ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതോടെ കേടുപാടുകള്‍ സംഭവിച്ചതോ നശിച്ചതോ ആയ യു എസ് എയര്‍ഫോഴ്‌സിന്റെ റിഫ്യൂവലിംഗ് വിമാനങ്ങളുടെ എണ്ണം ഏഴായി. രണ്ടു ദിവസം മുമ്പാണ് രണ്ട് കെ സി-135 ഇന്ധന വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറ് ക്രൂ അംഗങ്ങള്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിനുശേഷമാണ് പുതിയ വിവരം പുറത്തുവന്നത്.

ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്ക് പ്രതികാരമായി പ്രദേശത്തെ വിവിധ സൈനിക താവളങ്ങളില്‍ വിന്യസിച്ചിരിക്കുന്ന യു എസ് സൈനികരെയും സൈനിക ഉപകരണങ്ങളെയും ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ച്ച് 1ന് ഇതേ താവളത്തില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു യു എസ് സൈനികന്‍ പിന്നീട് മരിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!