എജ്യുക്കേഷന്‍ എക്‌സലന്‍സ് ഡേ അവാര്‍ഡ്ദാന ചടങ്ങില്‍ അമീര്‍ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: പതിനാറാമത് എജ്യുക്കേഷന്‍ എക്സലന്‍സ് ഡേ അവാര്‍ഡ് ദാന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ഷെറാട്ടണ്‍ ദോഹ ഹോട്ടലിലാണ് ചടങ്ങ് നടന്നത്.

city exchange

ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനേം, ഉന്നതവിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി, സര്‍വകലാശാലാ വിദ്യാര്‍ഥി വിഭാഗത്തിലെ എജ്യുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ് ജേതാവ് ലഫ്റ്റനന്റ് ഫര്‍ഹൂദ് സായിദ് അല്‍ ഹജ്രിയ, നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരും മികച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

മാസ്റ്റേഴ്‌സ്, പി എച്ച് ഡി ബിരുദധാരികള്‍, യൂണിവേഴ്‌സിറ്റി, സെക്കന്‍ഡറി സ്‌കൂള്‍ ബിരുദധാരികള്‍, മികച്ച പ്രൈമറി, പ്രിപ്പറേറ്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരെ കൂടാതെ മികച്ച അധ്യാപക, സ്‌കൂള്‍ വിഭാഗങ്ങളിലെയും ശാസ്ത്രത്തിലെയും വിജയികളായ 64 എജ്യുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ അമീര്‍ ആദരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!