എയര്‍ ഇന്ത്യ വിമാനങ്ങളുടെ റദ്ദാക്കല്‍; വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടി

Web Desk
1 Min Read

ന്യൂഡല്‍ഹി: നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി. ഉടന്‍ പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നും വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.

city exchange

ചട്ടപ്രകാരം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ വിമാനക്കമ്പനിക്ക് നിര്‍ദേശം നല്‍കിയതായും വ്യോമയാന മന്ത്രാലയം അറയിച്ചു. ചൊവ്വാഴ്ച രാത്രിമുതല്‍ തൊണ്ണൂറോളം വിമാന സര്‍വീസുകളാണ് എയര്‍ ഇ്ന്ത്യ റദ്ദാക്കിയത്.

ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധി എടുത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. 200ലധികം ക്യാബിന്‍ ക്രൂ ജീവനക്കാരാണ് അസുഖ ബാധിതരാണെന്ന് കാണിച്ച് അവധിയെടുത്തത്. അലവന്‍സ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ കൂട്ടത്തോടെ അസുഖാവധി എടുത്ത് പണിമുടക്കിയത്. ഫ്‌ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!