പൊതു അവധി കഴിഞ്ഞ് ഓഫിസുകള്‍ ഇന്നു മുതല്‍ സജീവം

Web Desk
0 Min Read

അബൂദബി: ബലിപെരുന്നാള്‍ പൊതുഅവധിയും വാരാന്ത്യ അവധിയും ഉള്‍പ്പെടെ ആറുദിവസത്തിനുശേഷം ഇന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഓഫിസുകളിലേക്ക് മടങ്ങി. ജോലി സ്ഥലത്ത് എത്തിയ ജീവനക്കാര്‍ പി.സി.ആര്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രവേശിച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് നാലു ദിവസത്തെ കോവിഡ് പരിശോധന അബൂദബിയില്‍ നിര്‍ബന്ധമാക്കിയ ശേഷം ജീവനക്കാര്‍ക്കൊപ്പം ഇടപാടുകാരും വിവിധ കോവിഡ് പരിശോധന കേന്ദ്രങ്ങളില്‍ പരിശോധനക്ക് ശനിയാഴ്ച രാവിലെ മുതല്‍ എത്തിയിരുന്നു. പല സെന്ററുകളിലും പരിശോധനക്കെത്തിയവരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. പരിശോധന ഫലം നെഗറ്റീവായവര്‍ക്ക്മാത്രമേ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെയും ഇടപാടുകാരെയും കടത്തിവിടൂ.

city exchange
Share This Article
Leave a Comment
error: Content is protected !!