ജയസൂര്യയുടെ ജോണ്‍ ലൂതറിന്റെ ട്രെയിലറിന് താരനിബിഢമായ ലോഞ്ച്

Web Desk
1 Min Read

കൊച്ചി: ജയസൂര്യ നായകനാകുന്ന ജോണ്‍ ലൂഥറിന്റെ ഉദ്വേകജനകമായ ട്രെയിലര്‍ സിനിമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കി. വിജയ് സേതുപതി, മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പാര്‍വതി, നവ്യാ നായര്‍, മീരാ ജാസ്മിന്‍, ആസിഫ് അലി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

city exchange

ജോണ്‍ ലൂഥറിന്റെ ലോകത്തെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ യാത്രയെയും സൂചിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. സിനിമാ ആസ്വാദകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയും പ്രശംസയും ലഭിക്കുന്ന ട്രെയ്‌ലര്‍ സമൂഹ മാധ്യമത്തിലും പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ്‍ ലൂഥറിന്റെ രചനയും സംവിധാനവും. അലോന്‍സ ഫിലിംസിന് കീഴില്‍ തോമസ് പി മാത്യുവും സഹനിര്‍മ്മാതാവ് ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

- Advertisement -
Ad image

ജയസൂര്യയ്ക്കൊപ്പം ദീപക് പറമ്പോല്‍, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജന്‍, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂര്‍, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് അങ്ങനെ ഒരു കൂട്ടം താരനിരയും ചിത്രത്തിലുണ്ട്.

റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും പിന്നില്‍ ഷാന്‍ റഹ്മാനാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോനും സൗണ്ട് ഡിസൈനിംഗ് വിക്കിയും കിഷനും ചേര്‍ന്നാണ്. എം ആര്‍ രാജാകൃഷ്ണന്‍ ഓഡിയോഗ്രഫിയും അജയ് മാങ്ങാട് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. സരിത ജയസൂര്യയാണ് ജയസൂര്യയുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്. മറ്റ് താരങ്ങളുടെ വസ്ത്രാലങ്കാരം സമീറ സനീഷാണ്.

മേക്കപ്പ് ലിബിന്‍ മോഹനന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഫിനിക്‌സ് പ്രഭുവുമാണ്.

എ എസ് ദിനേശ്, പ്രതീഷ് ശേഖര്‍ എന്നിവരാണ് പി ആര്‍ ഒ. നവീന്‍ മുരളി സ്റ്റില്‍ ഫോട്ടോഗ്രഫി നിര്‍വഹിക്കുമ്പോള്‍ പബ്ലിസിറ്റി ഡിസൈനുകള്‍ ആനന്ദ് രാജേന്ദ്രന്റേതാണ്. സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Share This Article
Leave a Comment
error: Content is protected !!