നയന്‍താരയുമായി കൊമ്പു കോര്‍ത്ത് അജ്മല്‍ തിരിച്ചു വരുന്നു! നെട്രിക്കണ്‍ ട്രെയിലര്‍ കത്തി കയറി

Web Desk
1 Min Read

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ് മലയാളിയായ അജ്മല്‍ അമീര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അജ്മല്‍ അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ശ്രദ്ധേയങ്ങളായിരുന്നൂ. ഇതിനിടെ നടന് സിനിമയില്‍ ഒരു ഇടവേള അനിവാര്യമായി വന്നു. പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി രണ്ടു വര്‍ഷത്തെ വിദേശ വാസം. അതിനു ശേഷം തിരിച്ചെത്തി അജ്മല്‍ അഭിനയിച്ച ചിത്രമാണ് നെട്രിക്കണ്‍. നയന്‍താരയും അജ്മലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

city exchange

ഇരുവരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള സൈക്കോ ത്രില്ലറാണ് ചിത്രം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ഇതിന്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും അജ്മലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.

രണ്ടു മില്യനോളം കാഴ്ചക്കാരുമായി ട്രെയിലര്‍ ജൈത്ര യാത്ര തുടരുകയാണ്. നെട്രിക്കണ്‍ തന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാകുമെന്നും തനിക്ക് ശക്തമായൊരു തിരിച്ചു വരവിന് കളമൊരുക്കുമെന്ന ആത്മ വിശ്വാസവുമാണ് അജ്മലിന്.
രാംഗോപാല്‍ വര്‍മ, മിഷ്‌കിന്‍ എന്നീ പ്രഗല്ഭ സംവിധായകരുടെ സിനിമകള്‍ ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളിലാണ് അജ്മല്‍ തുടര്‍ന്ന് അഭിനയിക്കാനിരിക്കുന്നത്. നെട്രിക്കണ്‍ ആഗസ്റ്റ് 13ന് വെള്ളിയാഴ്ച ഒ ടി ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!