Entertainment
ജോഷി മാത്യുവിന്റെ ദൈവത്താന്‍കുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

കോട്ടയം: ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷി മാത്യുവും നിര്‍മ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് കോട്ടയത്ത് റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ചു.


മന്ത്രി വി എന്‍ വാസവന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം പി. ആദ്യ ഷോട്ടിന് ക്ലാപ്പടിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ തിരക്കഥ കൈമാറ്റം നടത്തി.

‘ദൈവത്താന്‍ കുന്ന്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കുറെയധികം വര്‍ഷങ്ങളായി മനുഷ്യര്‍ മനസ്സില്‍ കൊണ്ടു നടക്കുന്നതും വിശ്വസിച്ചു വരുന്നതുമായ ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള കഥയാണ് പറയുന്നത്. പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു സിനിമയും കൂടിയാണിത്.



കുറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയനായ ദിനേശ് പ്രഭാകറാണ് ഈ ചിത്രത്തില്‍ നായകനാകുന്നത്.
സോമു മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, കണ്ണന്‍ വെള്ളിമഠത്തില്‍, ജിന്‍സി, മാസ്റ്റര്‍ മുന്ന, മാസ്റ്റര്‍ അര്‍ണവ്, ബേബി ദേവിക, കാത്തു ലിപിക തുടങ്ങിയവരാണ് അഭിനേതാക്കള്‍.
രചന- ശ്രീ പാര്‍വതി, ക്യാമറ- രാജേഷ് പീറ്റര്‍, സംഗീതം- മോഹന്‍ സിതാര, ജയ്ന്‍, ഗാനങ്ങള്‍- അന്‍വര്‍ അലി, സ്മിത പിഷാരടി, എഡിറ്റിംഗ്- ഷാജു എസ് ബാബു, മേക്കപ്പ്- പട്ടണം റഷീദ്, പട്ടണം ഷാ, കോസ്റ്റിയുംസ്- ഇന്ദ്രന്‍സ് ജയന്‍, കലാ സംവിധാനം- ജി ലക്ഷ്മണ്‍ മാലം, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് കെ എസ്, സ്റ്റില്‍സ്- ഹരീഷ് കാസിം, ഡിസൈന്‍ ബോസ് മാലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിക്‌സന്‍ ജോര്‍ജ്, ബാനര്‍- സോമ ക്രിയേഷന്‍സ്, പി ആര്‍ ഒ- ജി കൃഷ്ണന്‍.
വാഗമണ്‍, തട്ടേക്കാട്, മൂന്നാര്‍, ഈരാറ്റു പേട്ട എന്നിവിടങ്ങളില്‍ ചിത്രീകരണം നടക്കും.


