ഖത്തര്‍ പ്രവാസികളുടെ മൈത്രി വിഷ്വല്‍സ് ചിത്രം പ്രതിമുഖത്തിന്റെ ഓഡിയോ, ട്രെയിലര്‍, ടീസര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

തിരുവല്ല: തിരുവല്ല കേന്ദ്രീകരിച്ച് ദോഹ പ്രവാസികളായ കെ എം വര്‍ഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാന്‍ തൃശൂര്‍, മോഹന്‍ അയിരൂര്‍ എന്നിവര്‍ അടങ്ങുന്ന മൈത്രി വിഷ്വല്‍സിന്റെ ഏറ്റവും പുതിയ സിനിമ ‘പ്രതിമുഖ’ത്തിന്റെ ഓഡിയോ, ട്രയിലര്‍, ടീസര്‍ തിരുവല്ലയില്‍ പ്രകാശിതമായി. പത്തനംതിട്ട ജില്ല കളക്ടര്‍ പ്രേംകൃഷ്ണനും ചലച്ചിത്ര സംവിധായകന്‍ ബ്ലസ്സിയും ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

city exchange

ഒരു മനുഷ്യന്‍ ശുദ്ധമായ ഏകലിംഗ ജീവിയല്ല. ഓരോ മനുഷ്യ ജീവിയും സ്ത്രീ- പുരുഷ ലിംഗത്തിന്റെ സാധ്യതകള്‍ വഹിക്കുന്നു. വിപരീതങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുകളും ജീവിതത്തിന്റെ യഥാര്‍ഥ താളവും താളഭംഗവും ഉണ്ടാക്കുന്നു.

നവാഗതനായ വിഷ്ണു പ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ശിവ, രാജീവ് പിള്ള, മുന്ന, തന്‍വി കിഷോര്‍, സുധീഷ്, മോഹന്‍ അയിരൂര്‍, ബഷീര്‍ ബഷി, സന്ദീപ് മിലാനി, ഹരിലാല്‍ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, കെപിഎസി മനോജ്, ലാലി മട്ടയ്ക്കല്‍, ഡോ. ഷിബു, അനില്‍ കെ എം, ജോണി അയിരൂര്‍, ചന്ദ്രന്‍ സാരഥി, ബിജു തിരുവല്ല, കാര്‍ത്തിക വിജയകുമാര്‍, നസ്രിന്‍, ഷബ്‌ന ദാസ്, ആയില്യ, മായ സുരേഷ്, മായ സുകു, രമ്യ കൃഷ്ണന്‍, അനിത ആനന്ദ് എന്നിവര്‍ അഭിനയിക്കുന്നു.

പ്രോജക്ട് ഡിസൈനര്‍- മോഹന്‍ അയിരൂര്‍, ഛായാഗ്രഹണം- സിദ്ധാര്‍ത്ഥ് ശിവ, വിഷ്ണു പ്രസാദ്, രാരിഷ് കുറുപ്പ്, എഡിറ്റിംഗ് ബിനോയ് ടി വര്‍ഗീസ്, അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് തിരുവല്ല, സംഗീതം- ടോണി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദാസ് വടക്കാഞ്ചേരി, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!