

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ദക്ഷിണേന്ത്യ റീജ്യണല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ശാഖ സംഘടിപ്പിച്ച സബ് റീജ്യണല്‍ കോണ്‍ഫറന്‍സ് കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
എല്ലാ മേഖലകളിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് മേയര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. കൊച്ചിന്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനത്തിലും സുതാര്യതയും കണക്കുകളുടെ കൃത്യനിഷ്ഠയും കൊണ്ടുവരുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സേവനം വേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
നികുതി വര്‍ധനവില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ നല്കുന്ന സംഭാവനകള്‍ എടുത്തുപറയേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്‍കം ടാക്‌സ് കമ്മീഷണര്‍ മഞ്ജീത് സിംഗ് പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് അതുല്‍ കുമാര്‍ ഗുപ്ത, കേന്ദ്ര കമ്മിറ്റി അംഗം ബാബു എബ്രഹാം കള്ളിവയലില്‍, എം പി വിജയകുമാര്‍, ആര്‍ കൃഷ്ണന്‍, ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ ജലപതി എന്നിവര്‍ സംസാരിച്ചു. ശാഖാ ചെയര്‍മാന്‍ രഞ്ജിത് വാര്യര്‍ സ്വാഗതവും സെക്രട്ടറി ദീപാ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

