

ആലുവ: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്റെ വിജയത്തിനായി ടീ ടോക്ക് ചര്‍ച്ച സംഘടിപ്പിച്ചു. ‘ഇന്ത്യ മുന്നണിയുടെ പ്രസക്തി’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവിധ വിദ്യാര്‍ഥി യുവജന നേതാക്കള്‍ പങ്കെടുത്തു.

അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. യു ഡി വൈ എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി എച്ച് അസ്‌ലം അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ഷെറിന്‍ വര്‍ഗീസ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ് വിഷയാവതരണം നടത്തി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, ഡി സി സെക്രട്ടറി പി ബി സുനീര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഫസ്‌ന യൂസഫ്, അബൂബക്കര്‍ സിദ്ദീഖ്, യു ഡി വൈ എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ സജീര്‍ ചെങ്ങമനാട്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നാദിര്‍ഷ, യൂത്ത് ലീഗ് നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി ജിന്നാസ്, യൂത്ത് ഫ്രണ്ട് നേതാക്കന്മാരായ ഹാരിസ് എടത്തല, നിതിന്‍ ചെറിയാന്‍, കെ എസ് യു സംസ്ഥാന സെക്രട്ടറി അല്‍ അമീന്‍ അഷ്‌റഫ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍ന്മാരായ അനൂപ് ശിവ ശക്തി, ജിനാസ് ജബ്ബാര്‍, ഷാന്റോ പോളി, അസര്‍ കീഴ്മാട്, നിയോജകമണ്ഡലം സെക്രട്ടറിമാരായ സനു എം എസ്, കോണ്‍ഗ്രസ് നേതാക്കന്മാരായ ഹാരിസ് എടത്തല, വിനോദ് ജോസ്, സേവാദള്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ രാജേഷ് പുത്തനങ്ങാടി, സിറാജ് ചേനക്കര, കെ എസ് യു ജില്ലാ ഭാരവാഹികളായ വഹാബ്, അബീവഖാസ്, മുഹമ്മദ് സഫാന്‍, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
