

ആലുവ: ആലുവ മണ്ഡലത്തിലെ വിദ്യാര്‍ഥികളെ ഇന്ത്യയിലെ വിവിധ കേന്ദ്ര സര്‍വകലാശാലകളിലേക്ക് തുടര്‍ പഠനത്തിനായി എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി അന്‍വര്‍ സാദത്ത് എം എല്‍ എ ആരംഭിച്ച അലൈവ് സിയുഇടി ക്ലബ് പദ്ധതിയുടെ ഭാഗമായുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ പരിശീലനം ഏപ്രില്‍ 20 മുതല്‍ ആരംഭിക്കുന്നു. മണ്ഡലത്തില്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കായി ഏപ്രില്‍, മെയ് മാസങ്ങളില്‍ ഓണ്‍ലൈന്‍ പരീശിലനം നല്കും.

പരീക്ഷയ്ക്ക് വേണ്ടിയുള്ള വിവിധ വിഷയങ്ങളില്‍ ഗൈഡന്‍സ് നല്‍കും. വിവിധ വിഷയങ്ങളിലെ വിദഗ്ധരായ അധ്യാപകര്‍ നല്‍കുന്ന തത്സമയ ക്ലാസുകളും റെക്കോര്‍ഡ് ചെയ്ത ക്ലാസ്സുകളും ഉള്‍പ്പെടും. മോക്ക് ടെസ്റ്റുകളും സാമ്പിള്‍ പേപ്പറുകളും വിദ്യാര്‍ഥികളുടെ സ്വയം വിലയിരുത്തലിനും പരീക്ഷാ രീതികള്‍ എളുപ്പമാക്കുന്നതിനും സാധിക്കും. കേന്ദ്ര സര്‍വകലാശാല എന്‍ട്രന്‍സിന് ആപ്ലിക്കേഷന്‍ നല്‍കി പരിശീലനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 9539145272 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
