

ദേശീയ വിദ്യാഭ്യാസ നയരേഖ എന്നത് രാജ്യത്തിന്റെ ഭാവി വിദ്യാഭ്യാസം സംബന്ധിച്ച നിലപാട് രേഖയും ദിശാസൂചകവുമായതിനാല്‍ അത് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും സംരക്ഷണങ്ങളും പാലിച്ചാകണം നടപ്പിലാക്കേണ്ടതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി അഭിപ്രായപ്പെട്ടു.

കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെ എ എം എ) എഴുപതാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനംം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഭാഷകളും രാഷ്ട്ര പുരോഗതിയെ ശക്തിപ്പെടുത്തുന്നതാണെന്നും ആയതിനാല്‍ നിലവിലെ ഭാഷാപഠന സമ്പ്രദായങ്ങളെ സംരക്ഷിക്കണമെന്നും അതിനായി ദേശീയ വിദ്യാഭ്യാസ നിയമം പുനഃപരിശോധിക്കണമെന്നും എം പി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം എ സമദ്, എം ഇമാമുദ്ദീന്‍, മുന്‍ സംസ്ഥാന അറബിക് സ്‌പെഷല്‍ ഓഫീസര്‍ ഒ. റഹീം, ജെ സുബൈര്‍, സംഗീത റോബര്‍ട്ട്, പി പി ഫിറോസ്, ഇ ഐ സിറാജ് എം മദനി, സലാഹുദ്ദീന്‍, സി എ സാബിറ, നബീല്‍ എസ്, അന്‍വര്‍ പള്ളിക്കല്‍, എസ് നിഹാസ്, അനസ് എം അഷ്‌റഫ്, എസ് ഹിഷാമുദ്ദീന്‍, മുനീര്‍ കിളിമാനൂര്‍, മുഈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

