ഇംഗ്ലീഷ് കവിതാസമാഹാരം ‘ദി നോര്‍ഡ്’ പ്രകാശനം ചെയ്തു

Web Desk
1 Min Read

കൊച്ചി: ബാങ്ക് ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ നീതു മോഹന്‍ രചിച്ച ‘ദി നോര്‍ഡ്’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരം ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ശ്യാം ശ്രീനിവാസന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ക്കു നല്‍കി പ്രകാശനം ചെയ്തു.

city exchange

ജീവിതത്തില്‍ നാം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഉപബോധധാരണകളെ കുറിച്ചാണ് ‘ദി നോര്‍ഡ്’ ചര്‍ച്ച ചെയ്യുന്നത്. ജീവിതലക്ഷ്യങ്ങളാണ് നമ്മുടെ പാത തീരുമാനിക്കുന്നതും നമ്മെ മുന്നോട്ടു നയിക്കുന്നതും. സ്വപ്നങ്ങളിലേക്കുള്ള യാത്രയ്ക്ക് വായനക്കാരെ പ്രചോദിപ്പിക്കുകയാണ് നോര്‍ഡ് ചെയ്യുന്നത്. ഫെയ്സ്ബുക്കിന്റെ സര്‍ട്ടിഫിക്കറ്റ് നേടിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അസോസിയേറ്റ് കൂടിയാണ് ഫെഡറല്‍ ബാങ്കിലെ സീനിയര്‍ മാനേജറായ നീതു മോഹന്‍.

Share This Article
Leave a Comment
error: Content is protected !!