കൈകള്‍ ബന്ധിച്ച് പെരിയാര്‍ നീന്തിക്കടന്ന പെണ്‍കുട്ടികളെ ആദരിച്ചു

Web Desk
2 Min Read

ആലുവ: കൈകാലുകള്‍ പിറകില്‍ ബന്ധിച്ച് പെരിയാറില്‍ ഒരു കിലോമീറ്റര്‍ നീന്തിക്കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ച ഐ എന്‍ ടി യു സി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് നഹാസ് കളപ്പുരയിലിന്റെ മകള്‍ ആമിന വഫാ, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സുഹറ സുലൈമാന്‍ മകള്‍ ഫിദ ഫാത്തിമ എന്നിവരെ ഐ എന്‍ ടി യു സി ആലുവ റീജണല്‍ കമ്മിറ്റി അനുമോദിച്ചു.

city exchange

പ്രസിഡന്റ് പി വി എല്‍ദോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി ബി സുനീര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയാ മുരളീധരന്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സെബാ മുഹമ്മദാലി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എ സി ശിവന്‍, ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് എം ഐ എംദേവസി കുട്ടി, ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് ജോര്‍ജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ശരീഫ് ഹാജി, ജെര്‍ളി കപ്രശ്ശേരി, ജനറല്‍ സെക്രട്ടറിമാരായ ടി കെ അബ്ദുല്‍സലാം, മുഹമ്മദ് ഈട്ടുങ്ങല്‍, അന്‍വര്‍ പുളിക്കായത്ത്, നഹാസ് കളപ്പുരയില്‍, സുധീഷ് കപ്രശ്ശേരി, അമല്‍രാജ്, നൗഷാദ് പാറപ്പുറം, ഷംസു പുറയാര്‍, ഷാജന്‍ എബ്രഹാം, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സുഹറ സുലൈമാന്‍, മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അമ്പിളി അശോകന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സിറാജുദ്ദീന്‍ ഹക്കീം, കെ എസ് യു ജില്ലാ സെക്രട്ടറി അജ്മല്‍ പട്ടേരി, ഐ എന്‍ ടി യു സി കീഴ്മാട് മണ്ഡലം പ്രസിഡണ്ട് റെനീസ്, ഐ എന്‍ ടി യു സി ശ്രീ മൂലനഗരം മണ്ഡലം പ്രസിഡണ്ട് വിപിന്‍ദാസ്, മജീദ് പുറയാര്‍, ഉസ്മാന്‍ മുണ്ടപ്പിള്ളി, അബ്ദുല്‍ റഹിമാന്‍ മാടപ്പള്ളി, ദാസന്‍, ഷംസു തുരുത്ത് എന്നിവര്‍ സംസാരിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!