എറണാകുളം ഗവണ്‍മെന്റ് ഹോസ്പിറ്റലിന് റോട്ടറി ക്ലബ് ബീച്ച് സൈഡ് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി

Web Desk
1 Min Read

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ബീച്ച് സൈഡിന്റെ നേതൃത്വത്തില്‍ ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ്‌ന്റെ സി എസ് ആര്‍ പ്രോജക്ടിന്റെ ഭാഗമായി എറണാകുളം ഗവണ്‍മെന്റ് ഹോസ്പിറ്റലിന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കി. ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ രാജ്മോഹന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

city exchange

രാജ്മോഹന്‍ നായരും ആസ്പിന്‍വാള്‍ സി എഫ് ഒ രാധാകൃഷ്ണനും റോട്ടറി ക്ലബ് പ്രസിഡന്റ് സിജോ ജോസും ചേര്‍ന്ന് അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന ഡയാലിസിസ് യൂണിറ്റുകള്‍ക്ക് ഉപയോഗിക്കുന്ന മള്‍ട്ടി പാരാ മോണിറ്ററുകള്‍ ഹോസ്പിറ്റല്‍ സൂപ്രണ്ടിന് കൈമാറി. റോട്ടറി ക്ലബ് സെക്രട്ടറി അജയകൃഷ്ണന്‍ സി, ഷിയാസ് ഹാഷിം, മുരളി നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെുത്തു.

Share This Article
Leave a Comment
error: Content is protected !!