അശാസ്ത്രീയ വിദ്യാഭ്യാസ കലണ്ടര്‍ പിന്‍വലിക്കണം: കെ എ ടി എഫ്

Web Desk
2 Min Read

കോഴിക്കോട്: മനശാസ്ത്ര വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെയും വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായും ഭരണ- പ്രതിപക്ഷ അധ്യാപക സംഘടനകളുടെ എതിര്‍പ്പുകള്‍ അവഗണിച്ചും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കാതെയും 16 അധിക ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി പൊതു വിദ്യാലയങ്ങളില്‍ അധ്യയന ദിനങ്ങളുടെ എണ്ണം 220 ആയി ഉയര്‍ത്തി അശാസ്ത്രീമായി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടര്‍ പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

city exchange

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്‍ പി ക്ലാസുകളില്‍ 800 പ്രവൃത്തി മണിക്കൂര്‍, യു പിയില്‍ ആയിരം മണിക്കൂര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്ക് 1200 മണിക്കൂര്‍ എന്നിങ്ങനെയാണ് പ്രവൃത്തിസമയം നിശ്ചയിച്ചിട്ടുള്ളത്. ഈ നിശ്ചയിക്കപ്പെട്ട സമയത്തിന് എല്‍ പിയില്‍ 160 ദിവസവും യു പിയില്‍ 200 ദിവസവും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 220 അധ്യയന ദിനങ്ങളുമാണ് ആവശ്യമായി വരിക.

വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കര്‍ഷിക്കുന്ന സമയം ശനിയാഴ്ചകള്‍ ഉള്‍പ്പെടുത്താതെ തന്നെ ലഭിക്കുമെങ്കിലും അതിനേയും മറി കടക്കുന്ന നിലക്ക് അധിക പ്രവൃത്തി ദിനം തേടി പോകുന്നത് എന്തിനാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അധിക പ്രവൃത്തി ദിനങ്ങള്‍ തേടി പോകുന്നത് വഴി കുട്ടികളുടെ അധിക ശേഷികള്‍ വര്‍ധിപ്പിക്കുന്നതിനായി രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്ന നൃത്തം സംഗീതം, മതപഠനം, എന്‍ട്രന്‍സ് കോച്ചിങ്ങുകളടക്കമുള്ള കലാ കായിക പരിശീലനങ്ങള്‍ക്കുള്ള അവസരം കുട്ടികള്‍ക്ക് നിഷേധിക്കുമെന്നും യോഗം വിലയിരുത്തി. ഇത് വിദ്യാഭ്യാസ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിന് തടസ്സമാകുമെന്നും വിദ്യാര്‍ഥികളുടെ മാനസിക- ശാരീരിക ആരോഗ്യത്തെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അധിക പ്രവര്‍ത്തി ദിവസമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എം ടി സൈനുല്‍ ആബിദ്, എ പി ബഷീര്‍, എം എ റഷീദ് മദനി, മുഹമ്മദലി മിഷ്‌കാത്തി, എം പി അബ്ദുസ്സലാം, മന്‍സൂര്‍ മാടമ്പാട്ട്, എം എ സാദിഖ്, സി എച്ച് ഫാറൂഖ്, ടി പി അബ്ദുല്‍ റഹീം, നൂറുല്‍ അമീന്‍, നൗഷാദ് കോപ്പിലാന്‍, ടി സി ലത്തീഫ്, കെ വി റംല, ഉമര്‍ ചെറൂപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!