NEWS
പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

ആലുവ: എസ് ബി ഐ, എല്‍ ഐ സി കരുതല്‍ ധനം അദാനിയുടെ കമ്പനികളില്‍ നിക്ഷേപം നടത്തണം എന്ന ഭരണകൂട ഭീഷണികള്‍ക്കെതിരെ എ ഐ സി സി ആഹ്വാന പ്രകാരം ആലുവ പമ്പ് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള എസ് ബി ഐ ബാങ്കിനു മുമ്പില്‍ എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.

എസ് ബി ഐ പോലുള്ള ബാങ്കുകളുടെയും എല്‍ ഐ സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെയും പണം അദാനിയുടെ വ്യാജ ഷെയര്‍ കമ്പനികളില്‍ നിക്ഷേപിച്ച് വിശ്വാസത ഉറപ്പ് വരുത്തിയിട്ടാണ് ജനങ്ങളില്‍ നിന്ന് ഈ കമ്പനികള്‍ പണം ശേഖരിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് ആരോപിച്ചു. അമേരിക്കന്‍ ആസ്ഥാനമായ ഹിന്‍ഡിയന്‍ബര്‍ഗ് റിസേര്‍ച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇതെല്ലാം വ്യാജമായി നിര്‍മ്മിക്കപ്പെട്ടവയാണ്. ഇതിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് മാറുകയും ചെയ്തപ്പോള്‍ ഇതിനെതിരായി പാര്‍ലമെന്റില്‍ പ്രതിപക്ഷം ചോദിച്ച ചോദ്യത്തിന് പോലും മറുപടി പറയാന്‍ പ്രധാന മന്ത്രിയോ ഭരണ കൂടമോ തയ്യാറായില്ല. ജനങ്ങള്‍ നിക്ഷേപിക്കുന്ന പണത്തിന് വിശ്വാസതയില്ലാത്ത ഈ കമ്പനികള്‍ ഏത് നിമിഷം വേണമെങ്കിലും ഒഴിഞ്ഞ് പോകാവുന്ന തരത്തില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരത്തിന് സര്‍ക്കാര്‍ തന്നെ കൂട്ട് നില്‍ക്കുകയാണ്. അദാനിയുടെ വളര്‍ച്ച രാജ്യത്തില്‍ ജനങ്ങളെ കൊള്ളയടിച്ചു ഉണ്ടാക്കിയ പണം കൊണ്ടുള്ള വളര്‍ച്ചയാണ്. ലോകത്തെ ശത കോടീശ്വരന്മാരില്‍ രണ്ടാമനായി ബി ജെ പി ഭരണത്തിന്‍ കീഴില്‍ അദാനിയെ മാറ്റാന്‍ കഴിഞ്ഞതാണ് നരേന്ദ്ര മോഡിയുടെ ഭരണത്തിന്റെ ഗുണങ്ങള്‍. സാധാരണക്കാരുടേയും പാവപ്പെട്ടവന്റെയും പണം വിവിധ സ്ഥാപനങ്ങളിലൂടെ കൊള്ളയടിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിന് എതിരെ കോണ്‍ഗ്രസ്സ് ജാഗ്രത പുലര്‍ത്തുകയും ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്യുമെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു.
ബ്ലോക്ക് പ്രസിഡണ്ട് തോപ്പില്‍ അബു അധ്യക്ഷത വഹിച്ചു. ബാബു പുത്തനങ്ങാടി, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, എം എ കുഞ്ഞുമുഹമ്മദ്, നസീര്‍ ചൂര്‍ണ്ണിക്കര, മണ്ഡലം പ്രസിഡന്റുമാരായ ഫാസില്‍ ഹുസൈന്‍, ബാബു കൊല്ലം പറമ്പില്‍, സുനില്‍കുമാര്‍, കെ കെ ജമാല്‍, കെ എം ഷംസുദ്ദീന്‍, ബ്ലോക്ക് ഭാരവാഹികളായ കെ കെ അഷ്‌റഫ്, പി വി എല്‍ദോ, പി കെ രമേശ്, അബൂബക്കര്‍ ചെന്താര, രാജു കുമ്പള്, കെ എച്ച് ഷാജി, ലിസി എബ്രഹാം, ലൈസ സെബാസ്റ്റ്യന്‍, ഷൈനി ടോമി, രാജി സന്തോഷ്, കെ പി സിയാദ്, ആര്‍ രഹന്‍രാജ്, കെ എം കുഞ്ഞുമോന്‍, കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമാരായ പി എ മുജീബ്, സിയാദ് എടത്തല, പി പി ജെയിംസ്, ജയ്‌സണ്‍ പീറ്റര്‍, ആഷിക് എടത്തല, മുംതാസ് ടീച്ചര്‍, കെ കെ ശിവാനന്ദന്‍, സി പി നൗഷാദ്, സബീര്‍ മുട്ടം, ദാവൂദ് ഖാദര്‍, അസീസ് കോമ്പാറ എന്നിവര്‍ പ്രസംഗിച്ചു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



