
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) ഐസിസി അശോക ഹാളില്‍ ഗ്രാന്‍ഡ് ഫെസ്റ്റിവല്‍ ബസാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ (ചാന്‍സറി ആന്‍ഡ് കോണ്‍സുലര്‍ മേധാവി) ഡോ. വൈഭവ് എ ടണ്ടേല്‍, ഡോ. മനീഷ ടണ്ടേല്‍ എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കരകൗശല വസ്തുക്കള്‍, തുകല്‍ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങള്‍, രുചികരമായ ഇന്ത്യന്‍ ഭക്ഷണം എന്നിവ പ്രദര്‍ശിപ്പിച്ച 60ലധികം സ്റ്റാളുകള്‍ ഫെസ്റ്റിവല്‍ ബസാറില്‍ ഉണ്ടായിരുന്നു. ഉത്സവ അന്തരീക്ഷത്തിന് ആക്കം കൂട്ടി ലൈവ് മൈലാഞ്ചി സ്റ്റേഷനുകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നന്ദിനി അബ്ബഗൗണി, എ പി മണികണ്ഠന്‍, ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, സന്ദീപ് ശ്രീരാമ റെഡ്ഡി എന്നിവര്‍ പ്രസംഗിച്ചു.
പുതുതായി അഫിലിയേറ്റ് ചെയ്ത അസോസിയേറ്റ് ഓര്‍ഗനൈസേഷനായ അമൃത് ഉത്തര്‍പ്രദേശ് നവരംഗ് സംസ്‌കൃതി മണ്ഡല്‍ ഖത്തറിന് ഐസിസി അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി.
ഗവണ്‍മെന്റ് സോഷ്യല്‍ വെല്‍ഫെയര്‍ പദ്ധതികള്‍ക്കായുള്ള കൗണ്ടര്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. വൈഭവ് ടണ്ടലെ, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി.വി. റപ്പായി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഐസിസി സെക്രട്ടറി അഫ്‌സല്‍ അബ്ദുല്‍ മജീദ്, അബ്ദുള്‍ റൗഫ് എന്നിവര്‍ പങ്കെടുത്തു. പ്രവാസി ഭാരതീയ ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്, നോര്‍ക്ക ഐഡി, ഐസിബിഎഫ് ലൈഫ് ഇന്‍ഷുറന്‍സ്, ഇന്ത്യാ ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും മറ്റ് ക്ഷേമ സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും സഹായങ്ങളും കൗണ്ടറില്‍ നിന്നും ലഭിക്കും.
ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐസിസി മാനേജിംഗ് കമ്മിറ്റിയിലെ അംഗങ്ങള്‍, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

