

കൊച്ചി: കേണലായി പട്ടാള ജീവിതം നയിക്കുമ്പോള്‍ ഗീവര്‍ഗീസ് മാത്തന്‍ ശക്തനായിരുന്നു. എല്ലാ പട്ടാളക്കാരേയും പോലെ കര്‍മരംഗത്ത് നല്ല ഡിസിപ്ലിന്‍ കാത്തുസൂക്ഷിച്ചിരുന്നയാളാണ് കേണല്‍ ഗീവര്‍ഗീസ് മാത്തന്‍.

ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ഇദ്ദേഹം ഇപ്പോള്‍ സ്വന്തം വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നു. ഇപ്പോഴാണ് മക്കളെയും ഭാര്യയേയും കുടുംബത്തേയും സുഹൃത്തുക്കളേയും സമൂഹത്തേയും കുറിച്ചും ചിന്തിക്കാന്‍ സമയം കിട്ടിയത്. ഇത് ഒരു തിരിച്ചറിവിന്റെ കാലം കൂടിയായിരുന്നു.

ഇവരോടൊപ്പം പട്ടാള ജീവിതത്തിന്റെ നല്ല അനുഭവങ്ങളും ഓര്‍മകളും പങ്കുവെക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒരു പ്രത്യേക അവസ്ഥയില്‍ റിട്ടയേര്‍ഡ് കേണല്‍ ഗീവര്‍ഗ്ഗീസിന് ആ സല്ലാപം തുടരാനായില്ല. കര്‍മരംഗത്ത് ധീരനും ശക്തനുമായിരുന്ന ഇദ്ദേഹം പെട്ടെന്നാണ് അസുഖബാധിതനായത്. ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയില്‍ എന്തൊക്കെയോ അയാളുടെ ജീവിതത്തില്‍ നിന്നും നഷ്ടപ്പെട്ടു തുടങ്ങി. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും എല്ലാം അയാളില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരുന്നു. ഒറ്റപ്പെടലിന്റെ അവസ്ഥ അയാളെ പിടിമുറുക്കിക്കൊണ്ടിരുന്നു. ഏകാന്ത ജീവിതം നയിക്കുന്നതിനിടയിലാണ് ലണ്ടനില്‍ നിന്നും കേണലിന്റെ കൊച്ചുമകന്‍ എത്തുന്നത്. മുത്തച്ഛന്റെ ജീവിതാവസ്ഥ ആ പേരക്കുട്ടിയെ വല്ലാതെ വേദനിപ്പിച്ചു. മുത്തച്ഛന്റെ നൊമ്പരങ്ങള്‍ അവളുടേതും കൂടിയായി മാറിയപ്പോള്‍ മുത്തച്ഛനെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അവള്‍ ശഠിച്ചു.
പേരക്കുട്ടിയുടെ ബാല്യകാലത്തെ ചില ഓര്‍മകള്‍ ഗീവര്‍ഗ്ഗീസിന്റെ ഓര്‍മ്മകളിലുണ്ടായിരുന്നു. വാര്‍ധക്യ ജീവിതത്തിനിടയില്‍ അതില്‍ ചിലതെല്ലാം അദ്ദേഹം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ചിലതെല്ലാം മറന്നുപോയെങ്കിലും ഇപ്പോള്‍ പേരക്കുട്ടിയുടെ സാന്നിധ്യവും സാമീപ്യവും കേണലിന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതും സാന്ത്വനപ്പെടുത്തുന്നതും ആയിരുന്നു.
മെല്ലെ മെല്ലെ അയാള്‍ അസുഖങ്ങളില്‍ നിന്നും മോചിതനാകാന്‍ തുടങ്ങി. ആ മുത്തച്ഛന്റേയും പേരക്കുട്ടിയുടേയും കഥയാണ് നൊമ്പരക്കൂട്ടിലൂടെ ജോഷി മാത്യു അവതരിപ്പിക്കുന്നത്.
പത്താം നിലയിലെ തീവണ്ടി, അങ്ങ് ദൂരെ ഒരു ദേശത്ത് തുടങ്ങിയ സിനിമകളിലും ഏതാനും ഹൃസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സോമു മാത്യുവാണ് ഗീവര്‍ഗ്ഗീസ് മാത്തന്‍ എന്ന കേണലിനെ അവതരിപ്പിക്കുന്നത്.
കോട്ടയം ഗിരിദീപം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഹര്‍ഷിദയാണ് നീതു എന്ന നായികാ കഥാപാത്രത്തെ അനശ്വരമാക്കുന്നത്. എല്‍ കെ ജിയില്‍ പഠിക്കുന്ന കാലത്തുതന്നെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ഹര്‍ഷിദയുടെ ഒരു വലിയ മോഹമായിരുന്നു മലയാള സിനിമയില്‍ നായികയാകുക എന്നത്. നൊ്മ്പരക്കൂട് എന്ന ഈ സിനിമയിലൂടെ അത് സാഫല്യമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹര്‍ഷിദ പറഞ്ഞു. നവയുഗ് ചില്‍ഡ്രന്‍സ് തിയേറ്ററിലെ എട്ടുവര്‍ഷത്തെ അനുഭവ സമ്പത്തും ഹര്‍ഷിദയ്ക്കുണ്ട്.
ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരിലാല്‍, ബിനോയ് വേളൂര്‍, സഞ്ജു ജോഷി മാത്യു, ഡോ. സന്‍ജു നെടുംകുന്നന്‍, സാജന്‍, ജോസ് കല്ലറക്കല്‍, ഡോ. അനീസ് മുസ്തഫ, സുരേന്ദ്രന്‍ കുറവിലങ്ങാട്, അനീഷ അനീഷ്, ഡോ. സ്മിത പിഷാരടി, ദേവനന്ദിനി കൃഷ്ണ, മഞ്ജു ഷെറിന്‍, ബിന്‍സി ജോബ്, ജയശ്രീ, ദേവിക ലാലു, ജിന്‍സി ചിന്നപ്പന്‍, ബേബി ഭദ്രപ്രിയ, ഒറവയ്ക്കല്‍ ലൈല തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- ജോഷി മാത്യു, ക്യാമറ- ജോബിന്‍ ജോണ്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ആന്റ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ മാത്യു.
ലൈറ്റിംഗ് കോണ്‍ട്രിബ്യൂഷന്‍- രാജേഷ് പീറ്റര്‍, എഡിറ്റിംഗ്- ഷാജു എസ് ബാബു, ഗാനങ്ങള്‍- ഡോ. സ്മിത പിഷാരടി, സംഗീതം- ജയ്, കലാസംവിധാനം ആന്റ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജി ലക്ഷ്മണ്‍ മാലം, മേക്കപ്പ്- പട്ടണം റഷീദ്, സുരേഷ് ചെമ്മനാട്, കോസ്റ്റിയുംസ്- രാജി അശോക്, സ്റ്റില്‍സ്- ജിമ്മി കമ്പല്ലുൂര്‍, ജി ഗോവിന്ദരാജ് മാലം, ഗായകന്‍- നിഖില്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് കെ എസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- ജോസ് കല്ലറക്കല്‍, മഹേശ്വര്‍, അഭിഷേക്, പി ആര്‍ ഒ- ജി കൃഷ്ണന്‍, ഡിസൈന്‍- ക്രിയേറ്റീവ് മൈന്‍ഡ്‌സ്.
ബാനര്‍- സിവിലിയന്‍ പ്രൊഡക്ഷന്‍സ്, ആന്റ് നവയുഗ് ഫിലിംസ്, നിര്‍മാണം- സോമു മാത്യു, നെവിന്‍ മൈക്കിള്‍.

