

ബാബു ജോണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നേര്‍ച്ചപ്പെട്ടി എന്ന ചിത്രത്തിലൂടെ കോഴിക്കോടുകാരന്‍ അതുല്‍ സുരേഷ് മലയാള സിനിമയിലെ യുവനായകനായി മാറുന്നു. ജോമോന്‍ എന്ന കഥാപാത്രത്തെയാണ് അതുല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

നാട്ടിന്‍പുറത്തുകാരനായ ജോമോന്‍ ബിയെഡ് ബിരുദധാരിയാണങ്കിലും വീടിനടുത്തുള്ള മീന്‍ വളര്‍ത്തു കേന്ദ്രത്തിലെ പരിപാലനമാണ് നിലവിലുള്ള തൊഴില്‍.
ഇറച്ചിവെട്ടുകാരനായ കുര്യന്റെ മകനായതുകൊണ്ട് സ്‌നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ടു. മറ്റൊരു ജോലിക്കുവേണ്ടി ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിനെ ജോമോന്‍ സമീപിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. നൈറ നിഹാര്‍ ആണ് ചിത്രത്തിലെ നായിക.

സിനിമയോടുള്ള അഗാധമായ ഇഷ്ടവും അന്വേഷണവുമാണ് അതുല്‍ സുരേഷിന് ആദ്യ സിനിമയില്‍ തന്നെ നായകനാകാനുള്ള അവസരം ഒരുക്കിയത്. നിരവധി വെബ് സീരിസുകളിലും ആല്‍ബങ്ങളിലും നായക കഥാപാത്രത്തെ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പരിചയവുമുണ്ട്. അഭിനയത്തോടൊപ്പം ഡാന്‍സ്, മാര്‍ഷ്യല്‍ ആര്‍ട്‌സ്, ബോക്‌സിംഗ്, വോളിബോള്‍ തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ഫാഷന്‍ ഷോകളില്‍ പങ്കെടുത്ത് വിജയിയായി. മിസ്റ്റര്‍ കേരള ഫാഷന്‍ ഷോയില്‍ ആദ്യ റണ്ണറപ്പ് ആയിരുന്നു. കേരളത്തിലും ബാംഗ്ലൂരിലും നടക്കാറുള്ള ഫാഷന്‍ ഷോകളിലെ സ്ഥിരം സാന്നിധ്യമായ അതുല്‍ സ്റ്റേറ്റ് വോളിബോള്‍ കളിക്കാരന്‍ കൂടിയാണ്.
സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നാണ് അതുലിന്റെ ആഗ്രഹം. ആദ്യ സിനിമയിലെ നല്ല അഭിനയം ഈ യുവാവിന് അണിയറ പ്രവര്‍ത്തകരുടെ അഭിനന്ദനം നേടിക്കൊടുത്തു. പുതിയ ചിത്രങ്ങളിലേയ്ക്ക് അവസരം വരുന്നതില്‍ അതുലിന് ഏറെ സന്തോഷമുണ്ട്.
അത്തോളി കുറുവാളൂര്‍ സ്വദേശികളായ സുരേഷിന്റെയും ബീനയുടെയും മകനാണ് അതുല്‍.

