വീണ്ടും പൃഥ്വിരാജ്- ജേക്‌സ് ബിജോയ് കോംബോ; 8 ഗാനങ്ങളുമായി ഐ നോബഡി ജൂലൈയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു

Web Desk
3 Min Read

കൊച്ചി: എന്ന് നിന്റെ മൊയ്തീന്‍, കൂടെ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഐ നോബഡി. സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

city exchange

ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. സെന്‍സര്‍ ക്ലിയറന്‍സിന് ശേഷം ഈ ആഴ്ചയോടെ തന്നെ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നതായിരിക്കും.

ചിത്രത്തില്‍ 8 ഗാനങ്ങളാണ് ജേക്സ് ബിജോയുടേതായി പുറത്തിറങ്ങാനുള്ളത്. ഗാനത്തിന്റെ ഓഡിയോ ലോഞ്ച് ഉടന്‍ തന്നെ ദുബായില്‍ വെച്ച് നടക്കും. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി പാടുന്ന ഒരു ഗാനവും ഐ നോബഡിയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്.

ആഗോള വ്യാപകമായി ജൂലൈ മാസത്തില്‍ പുറത്തുവരുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുക്കെട്ടുണ്ടാക്കുന്ന പ്രതീക്ഷയും നിസ്സാരമല്ല.

- Advertisement -
Ad image

2018ല്‍ പുറത്തിറങ്ങിയ രണം എന്ന പൃഥ്വിരാജ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് ജേക്‌സ് ബിജോയാണ്. കള്‍ട്ട് സ്റ്റാറ്റസ് നേടിയ രണത്തിലെ ഗാനങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലാണ്. കൂടാതെ 2020ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ അയ്യപ്പനും കോശിയിലെയും സംഗീതത്തിന് 2021ലെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുകളില്‍ മികച്ച സംഗീത സംവിധായകന്‍- മലയാളം പുരസ്‌കാരം നേടിയ ജേക്ക്‌സ് ബിജോയ് ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംഗീത സംവിധായകരില്‍ ഒരാള്‍ കൂടിയാണ്.

പൃഥ്വിരാജ് സിനിമകളായ കുരുതി, ജന ഗണ മന, കടുവ, കാപ്പ, വിലായത്ത് ബുദ്ധ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നല്‍കിയ ജേക്ക്‌സ് ബിജോയ്, തന്റെ കഴിവ് കൊണ്ട് തികച്ചും വേറിട്ടു നില്‍ക്കുന്നൊരു സംഗീത സംവിധായകനാണ്. പശ്ചാത്തല സംഗീതം വഴി കഥാപാത്രങ്ങളുടെ വികാരങ്ങളെ ശക്തമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിവുള്ള ജേക്സ് ബിജോയിയുടെ സംഗീതത്തിന് പൃഥ്വിരാജിന്റെ സിനിമാ യാത്രയില്‍ നിര്‍ണായകമായൊരു സ്ഥാനം തന്നെയുണ്ട്. നിലവാരത്തിന്റെയും സിനിമാറ്റിക് അനുഭവത്തിന്റെയും ഉറപ്പായി മാറിയിരിക്കുന്ന ജേക്ക്‌സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ട് ഇത്തവണയും ട്രെന്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യു, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എം ബി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അര്‍ഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്‌സ് സേവിയര്‍, കോസ്റ്റ്യൂംസ്- ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- കിരണ്‍ നെട്ടയം, സംഘടന സംവിധാനം- വാനിക്ക് ബെന്‍ ആന്റ് കലൈ കിംഗ്സ്റ്റണ്‍, അമിത് ജോളി ബാസ്റ്റിന്‍, സൗണ്ട് ഡിസൈനര്‍- നിക്‌സണ്‍ ജോര്‍ജ്, വി എഫ് എക്‌സ്- ലവാ കുശ, മാര്‍ക്കറ്റിംഗ്: കാറ്റലിസ്റ്റ് ആന്റ് റ്റിംഗ്, പ്രൊമോഷന്‍സ്- പൊഫാക്ഷിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിപിന്‍ കുമാര്‍ വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്.

Share This Article
Leave a Comment
error: Content is protected !!