അഡ്രസ് ഗേറ്റ് വേയുടെ പത്താം വാര്‍ഷികാഘോഷം: ‘മെഗാ പ്രമോഷന്‍ 2026’ പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ സംരംഭകര്‍, ബിസിനസ് സ്ഥാപനങ്ങള്‍, നിക്ഷേപകര്‍ എന്നിവര്‍ക്കിടയില്‍ വിശ്വാസ്യത നേടിയ അഡ്രസ് ഗേറ്റ് വേ ബിസിനസ് സര്‍വീസസ് പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘മെഗാ പ്രമോഷന്‍ 2026’ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡ് ന്യൂ ചെറി അരിസോ 5 കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്.

city exchange

2026 ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 20 വരെ നടക്കുന്ന പ്രമോഷന്‍ കാലയളവില്‍ കമ്പനിയുടെ സേവനങ്ങള്‍ക്കായി ചെലവഴിക്കുന്ന ഓരോ 1,000 ഖത്തര്‍ റിയാലിനും ഒരു റാഫിള്‍ കൂപ്പണ്‍ വീതം ലഭിക്കും. സെപ്റ്റംബര്‍ 22ന് ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക.

കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കമ്പനിയെ പിന്തുണച്ച ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായാമ് പ്രമോഷനെന്ന് അഡ്രസ് ഗേറ്റ് വേ ബിസിനസ് സര്‍വീസസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷംസീര്‍ ഹംസ പ്രമോഷന്‍ പ്രഖ്യാപന ചടങ്ങില്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആയിരക്കണക്കിന് സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഖത്തറില്‍ ബിസിനസ് ആരംഭിക്കാനും വികസിപ്പിക്കാനും അഡ്രസ് ഗേറ്റ് വേ സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വസനീയവും സുതാര്യവും കാര്യക്ഷമവുമായ ബിസിനസ് പരിഹാരങ്ങള്‍ നല്‍കുന്നതിലൂടെ ഖത്തറിന്റെ വളരുന്ന ബിസിനസ് മേഖലയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

കമ്പനി രൂപീകരണം, പി ആര്‍ ഒ സേവനങ്ങള്‍, ലൈസന്‍സിംഗ് പിന്തുണ, ഡോക്യുമെന്റ് നടപടിക്രമങ്ങള്‍, ബിസിനസ് കണ്‍സള്‍ട്ടന്‍സി തുടങ്ങി വിവിധ മേഖലകളില്‍ സേവനം നല്‍കുന്ന അഡ്രസ് ഗേറ്റ് വേ, ഖത്തറിലെ ബിസിനസ് സമൂഹത്തിന്റെ വിശ്വസ്ത പങ്കാളിയായി മാറിയിട്ടുണ്ട്.

ഉപഭോക്തൃ വിശ്വാസത്തിനുള്ള അംഗീകാരമായും പുതിയ തലമുറ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമായും മെഗാ പ്രമോഷന്‍ 2026 മാറുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. രണ്ടാം ദശകത്തിലേക്ക് കടക്കുന്ന അഡ്രസ് ഗേറ്റ് വേ, സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ബിസിനസ് മികവിനും കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!