ബേബി ബെഡുകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

Web Desk
1 Min Read

കാലടി: എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ശ്രീമൂലനഗരം പഞ്ചായത്തിലെ അംഗനവാടികളിലെ കുഞ്ഞുങ്ങളുടെ ഉപയോഗത്തിനായി വാങ്ങിയ ബേബി ബെഡുകളുടെ വിതരണ ഉദ്ഘാടനം ശ്രീമൂലനഗരം പഞ്ചായത്ത് ഹാളില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എന്‍ സി ഉഷാകുമാരി, സില്‍വി ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഷെബീര്‍ അലി, പഞ്ചായത്ത് മെമ്പര്‍മാരായ കെ പി സുകുമാരന്‍, ജാരിയ കബീര്‍ എന്നിവര്‍ ആശംസകള്‍ പറയുകയും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സീന നന്ദി പറയുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!