ഉമ്മന്‍ചാണ്ടി 17ന് മടങ്ങും; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

Web Desk
1 Min Read

കൊച്ചി: ജര്‍മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ സര്‍ജറിക്ക് ശേഷം വിശ്രമിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് 17 മാത്രമേ അദ്ദേഹം നാട്ടിലേക്ക് തിരിക്കൂ.

city exchange

ഉമ്മന്‍ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശാസ്ത്രക്രിയയായതിനാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അതിവേഗം അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുമെന്നും ആശുപത്രിയില്‍ ഒപ്പമുള്ള ബെന്നി ബഹനാന്‍ എം പി അറിയിച്ചു. മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ബെര്‍ലിനിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

Share This Article
Leave a Comment
error: Content is protected !!