Connect with us

Readers Post

ഈ ദുരിതം എന്ന് തീരും

Published

on


ശാപമോക്ഷം കിട്ടാത്ത ഒരു അക്വാഡ്ക്ട് നാളുകളായി ഈ പ്രദേശത്തെ നാട്ടുകാരെ ഒന്നടങ്കം പ്രശ്നങ്ങളിലും ആശങ്കയിലും വലിച്ചിഴക്കുകയാണ്. പ്രേമം എന്നൊരു സിനിമ ഈ അക്വാടെക്ടിന്റെ മുകളില്‍ ഷൂട്ട് ചെയ്തതിനു ശേഷം ഈ പ്രദേശം കാണാനും ഇവിടെ സ്വര്‍ഗ്ഗനുഭൂതി കൊള്ളാനും ഒരു തീര്‍ഥാടനം പോലെ സംസ്ഥാനത്തിന്റെ പല കോണില്‍ നിന്നും പുതുമോടി കഴിയാത്ത മണവാട്ടി മാരും മാരെന്മാരും ഹണിമൂണ്‍ കൊണ്ടാടുന്നത് ഈ പാലത്തിലാണ്. രാവെന്നില്ലാതെ പകലെന്നില്ലാതെ വെളിച്ചെത്തും വെയിലത്തും അവരുടെ വൃത്തികെട്ട കേളികള്‍ കണ്ടു പ്രദേശവാസികള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. നിരന്തരമായ പരാതികള്‍ കൊടുത്തതിന്റെ പേരില്‍ ഒരു ഇടക്കാല ആശ്വാസം എന്നനിലക്ക് ഈ പാലത്തിന്റെ രണ്ടു കവാടങ്ങളിലും ചെറിയൊരു ഗേറ്റ് വെച്ച് തല്ക്കാലം തടഞ്ഞിരിക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍ അതിലും വലിയ ദുരിതം കുറെ നാളുകളായി ഈ അക്വാഡക്ട് കാരണം ഈ വഴി കടുങ്ങല്ലൂര്‍ക്കും മുപ്പത്തടം ഭാഗത്തേക്കും കണ്ടെയ്‌നര്‍ റോഡിലേക്കും പോകാന്‍ വരുന്ന ഉയരംകൂടിയ വണ്ടികള്‍ അക്വാടെക്ടില്‍ തട്ടി റോഡ് ബ്ലോക്ക് വരുന്നത് നിത്യ സംഭവമായിരിക്കുകയാണ്.

ഇന്നു രാവിലെ ഏഴരയ്ക്ക് ഈ വഴി വന്ന ഒരു റെഡിമിക്‌സ്ന്റെ ലോറി ഈ അക്വാടെക്റ്റില്‍ കുടുങ്ങി ഈ ഭാഗത്തുണ്ടായ ബ്ലോക്ക് നിമിത്തം നൂറു കണക്കിന് വിദ്യാര്‍ഥികളും ഓഫീസ് ജീവനക്കാരും സമയത്തിന് എത്തുന്നതിനു പരക്കം പായുന്നുണ്ടായിരിന്നു.

ഓട്ടുമിക്ക സ്‌കൂള്‍ ബസുകളും ഈ വഴിക്കാണ് വരുന്നത്. നഴ്‌സറി മുതല്‍ കോളജ് വിദ്യര്‍ഥികള്‍ വരെ പോയിരുന്ന സ്‌കൂള്‍ ബസുകളാണ് ഈ ബ്ലോക്കില്‍ പെട്ടു അവതാളത്തിലായത്. ഓഫീസ് ജീവനക്കാര്‍ വേറെയും.

നാളുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ മഹാ വിപത്തു ഒഴിവാക്കാന്‍ ഈ വഴിയുടെ രണ്ടു അറ്റത്തും ഉയരം നിയന്ത്രിക്കാനുള്ള ക്രോസ്ബാര്‍ സ്ഥാപിച്ചാലല്ലാതെ ഈ വിപത്തു ഒഴിവാകില്ല. പല ദേശത്തുനിന്നും പലപ്പോഴും വരുന്ന ഡ്രൈവര്‍മാര്‍ക്ക് ഈ പാലത്തേക്കുറിച്ചു അറിവ് ഉണ്ടാകാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ ഈ ദുരിതം ഇനിയും ജനത്തെ ബുദ്ധിമുട്ടിക്കും.


error: Content is protected !!