ഇംഗ്ലണ്ട്- ഇന്ത്യ പ്രഥമ ആന്‍ഡേഴ്‌സണ്‍- ടെന്‍ഡുല്‍ക്കര്‍ ട്രോഫി പരമ്പര സമനിലയില്‍

Web Desk
1 Min Read

ലണ്ടന്‍: ഇംഗ്ലണ്ട്- ഇന്ത്യ പ്രഥമ ആന്‍ഡേഴ്‌സണ്‍- ടെന്‍ഡുല്‍ക്കര്‍ ട്രോഫി പരമ്പര സമനിലയില്‍. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിന് പരാജയപ്പെടുത്തിയാണ് ടെസ്റ്റ് പരമ്പര ഇന്ത്യ സമനിലയിലാക്കിയത്. ഇംഗ്ലണ്ട് ആദ്യത്തെയും നാലാമത്തെയും മത്സരങ്ങളും ഇന്ത്യ രണ്ടാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളും വിജയം നേടി. മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു.

city exchange

374 വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 367 റണ്‍സിന് അവസാനിച്ചു. അവസാന ദിവസം ഇംഗ്ലണ്ടിനു ജയിക്കാന്‍ 35 റണ്‍സും ഇന്ത്യയ്ക്ക് നാല് വിക്കറ്റുമായിരുന്നു ആവശ്യമായിരുന്നത്.

പരുക്കേറ്റ ക്രിസ് വോക്‌സിനെ സ്‌ട്രൈക്കില്‍ കൊണ്ടുവരാതെ മറുവശത്തുനിന്ന് നാലു വിക്കറ്റും പിഴുത് ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു. ഹാരി ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ടെങ്കിലും മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത്. സിറാജ് ആദ്യ ഇന്നിങ്‌സിലെ നാല് വിക്കറ്റ് ഉള്‍പ്പെടെ ഒമ്പത് വിക്കറ്റുമായി പ്ലെയര്‍ ഒഫ് മാച്ചായി.

രണ്ട് ഇന്നിംഗ്‌സുകളിലും നാലു വീതം വിക്കറ്റുകളുമായി എട്ട് വിക്കറ്റുകളാണ് പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!