NEWS
കെ കരുണാകരപിള്ള അനുസ്മരണം

അങ്കമാലി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ കരുണാകരപിള്ളയുടെ ചരമവാര്‍ഷിക ദിനത്തില്‍ കെ എസ് എസ് പി എ എറണാകുളം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.


ജില്ല പ്രസിഡന്റ് എ ഡി റാഫേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി എസ് രാധാമണി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം പി ഗീവര്‍ഗീസ്, എ കെ അബ്ദുല്‍ അസീസ്, ജില്ലാ വൈസ് പ്രസിഡന്റ് പി ഡി ജോയ്, കെ ഒ ഡേവീസ്, ടി ടി കൊച്ചുത്രേസ്യ, കെ എ പോളച്ചന്‍, എ ജെ ജോണ്‍ പി എം മൊയ്തീന്‍, എസ് ഡി ജോസ്, കെ പി പോള്‍, ടെസ്സി ജോണി, ടി എ ജോണി എന്നിവര്‍ പ്രസംഗിച്ചു.


