

ആലുവ: ആലുവ റസ്ലിംഗ് അക്കാദമിയുടെയും നാച്ചുറല്‍ ബോഡി ഫിറ്റ്‌നസിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള റെസ്ലിങ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം അശോകപുരം വിദ്യാവിനോദിനി വായശാലയില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വഹിച്ചു.

പഞ്ചാബില്‍ നടന്ന നാഷണല്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അക്കാദമിയില്‍ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാത്തിമ ലിയാന, ഫാത്തിമ നൗറിന്‍ എന്നിവര്‍ക്ക് എം എല്‍ എ ഉപഹാരം നല്‍കി.

വിദ്യാ വിനോദിനി പ്രസിഡന്റ് കെ എ ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ചന്ദ്രപ്രശോഭ്, കോച്ച് മാലിക് ദിനാര്‍, എടത്തല അല്‍ അമീന്‍ കോളേജ് ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ഡിനൊ വര്‍ഗ്ഗീസ്, ലൈബ്രറി സെക്രട്ടറി എസ് എ എം കമാല്‍ എന്നിവര്‍ സംസാരിച്ചു. അക്കാദമിയിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
