
കൊച്ചി: മൂന്ന് പതിറ്റാണ്ടിലേറെയായി അരിയുടേയും അനുബന്ധ ഉത്പന്നങ്ങളുടേയും ഉത്പാദന- വിപണന മേഖലകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന പവിഴം ഗ്രൂപ്പ് സമഗ്രമായ വളര്‍ച്ചയ്്ക്ക് തയ്യാറെടുക്കുകയാണെന്ന് പവിഴം ഹെല്‍ത്തിയര്‍ ഡയറ്റ് ചെയര്‍മാന്‍ എന്‍ പി ജോര്‍ജ്ജും മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണിയും അറിയിച്ചു.

പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തും ഉത്പാദന ശേഷി വര്‍ധിപ്പിച്ചും ഉപോത്പന്നങ്ങളുടെ ഉപയോഗത്തിലൂടെയുമാണ് പവിഴം പുതിയ കുതിപ്പിന് ഒരുങ്ങുന്നത്.

വിവിധയിനം അരികളുടെ പ്രതിദിന ഉത്പാദനം 1000ല്‍ നിന്നും 1600 ടണ്‍ ആയി ഉയര്‍ത്തും. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് റെഡി ടു ഈറ്റ് പ്രാതല്‍ വിഭവങ്ങള്‍ വിപണിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിവിധ ഉപോത്പന്നങ്ങളുടെ വിപുലമായ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും പുതിയ പദ്ധതികളുടെ പ്രധാന ഘടകങ്ങളിലൊന്നാണ്. ഇതിന്റെ ഭാഗമായി 20 ടണ്‍ ഉത്പാദന ശേഷിയും ആധുനിക സംവിധാനങ്ങളുള്ള ഫുള്ളി ഓട്ടോമേറ്റഡ് പുട്ടുപൊടി പ്ലാന്റ് സ്ഥാപിച്ചു.
പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ നിലവിലെ വിറ്റുവരവ് 700 കോടിയില്‍ നിന്നും 800 കോടിയായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ പദ്ധതികള്‍ക്കായി 500 കോടി രൂപയുടെ പുതിയ നിക്ഷേപമാണ് നടത്തുക. മുപ്പതില്‍പരം ഇനങ്ങളില്‍ അരി, വിവിധതരം അരിപ്പൊടികള്‍, അവല്‍, കുക്ക് ഓഫ് കറി പൗഡറുകള്‍, പാചക എണ്ണകള്‍, പായസമിക്‌സ്, പഞ്ചസാര, ഉപ്പ്, ഗോതമ്പ് ഉത്പന്നങ്ങള്‍, കാലിത്തീറ്റ തുടങ്ങിയ 252ല്‍പരം ഉത്പന്നങ്ങള്‍ പവിഴം ബ്രാന്റില്‍ ഇരുപതോളം രാജ്യങ്ങളിലെ വിപണികളില്‍ വിതരണം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഗുണമേന്മ നിലനിര്‍ത്താനാകുന്നതും വിപണന രീതികളിലെ പുതുമയും ആധുനികതയും ഉള്‍ക്കൊണ്ട് കാലത്തിനൊത്ത് സഞ്ചരിക്കാനും ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും തയ്യാറാകുന്നതാണ് പവിഴം ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ രഹസ്യമെന്ന് കമ്പനി ഉടമസ്ഥരുടെ മൂന്നാം തലമുറയില്‍പ്പെട്ട ഡയറക്ടര്‍ റോയി ജോര്‍ജ്ജ് പറഞ്ഞു.
കമ്പനിയില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 60 ശതമാനവും നെല്ലിന്റെ ഉപോത്പന്നമായ ഉമിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ചാരത്തില്‍ ബാക്ടീരിയ ചേര്‍ത്ത് വളം നിര്‍മിക്കുന്ന പദ്ധതിയും കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയതും പവിഴമാണ്. ഉപയോഗിച്ച ജലം ട്രീറ്റ് ചെയ്തത് വീണ്ടും ഉപയോഗിക്കുന്നതും കമ്പനിയുടെ മറ്റൊരു പ്രത്യേകതയാണ്.
നമ്പ്യാട്ടുകൂടി പാപ്പച്ചന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ കൂവപ്പടിയിലേയും സമീപ പഞ്ചായത്തുകളിലേയും അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം, ഭവന നിര്‍മാണം, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് മികച്ച തുക എല്ലാ വര്‍ഷവും ചെലവഴിക്കുന്നുണ്ടെന്നും ഡയറക്ടര്‍മാര്‍ അറിയിച്ചു.
കേരളം ആന്ധ്ര, തെലുങ്കാന, കര്‍ണാടക, ബംഗാള്‍, ഒറീസ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് നെല്ല് സംഭരിക്കുന്ന സംവിധാനമാണ് വര്‍ഷങ്ങളായി പവിഴം പിന്തുടരുന്നത്. 1965ല്‍ എന്‍ വി പാപ്പച്ചന്‍ ആരംഭിച്ച അരി ബിസിനസാണ് അദ്ദേഹത്തെ മക്കളായ ജോര്‍ജ്ജ്, ആന്റണി, ജോസ് സൂസന്‍ മാത്യു എന്നിവരുടെ പ്രവര്‍ത്തനഫലമായി പവിഴം ബ്രാന്റായി മാറിയത്. നിലവില്‍ രണ്ടായിരത്തിലേറെ പേര്‍ നേരിട്ടും പരോക്ഷമായും പവിഴവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്.

